കണ്ണൂർ: തപാൽമേഖലയിലെ ഗ്രാമീണ തപാൽജീവനക്കാർ നടത്തിവരുന്ന അനിശ്ചിതകാല പണിമുടക്ക് 12 ദിവസം പിന്നിട്ടതോടെ ബ്രാഞ്ച് പോസ്റ്റ് ഒാഫിസുകൾ പൂർണമായും സ്തംഭിച്ചു. സമരത്തിന് െഎക്യദാർഢ്യവുമായി സമരസഹായ സമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കണ്ണൂർ ഹെഡ് പോസ്റ്റ് ഒാഫിസ് പരിസരത്ത് മനുഷ്യച്ചങ്ങല തീർക്കും. തപാൽജീവനക്കാരുടെ കുടുംബാംഗങ്ങളും പൊതുജനങ്ങളുമാകും കണ്ണികളാകും. ശമ്പളപരിഷ്കരണം നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോകുന്ന സാഹചര്യത്തിലാണ് എൻ.എഫ്.പി.ഇ - എഫ്.എൻ.പി.ഒ സംഘടനകൾ അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനംചെയ്തത്. പണിമുടക്കിയ ജീവനക്കാർ കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ഹെഡ് പോസ്റ്റ് ഒാഫിസ് പരിസരത്ത് നടന്ന യോഗം കൈത്തറി തൊഴിലാളി യൂനിയൻ സംസ്ഥാന സെക്രട്ടറി അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു. കെ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ. മോഹനൻ, കെ.കെ. പ്രകാശൻ, ബേബി ആൻറണി, കെ. ജയരാജൻ, കെ. ഷിജു, കെ.വി. സുധീർകുമാർ, എ.പി. സുജികുമാർ, ദിനു മൊട്ടമ്മൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.