തളിപ്പറമ്പ്: പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി സ്‌കൂളുകളിൽ ആവേശത്തോടെ പ്രവേശനോത്സവം നടന്നപ്പോൾ, സംസ്ഥാനത്തെ സർക്കാർ സ്‌പെഷല്‍ സ്‌കൂളായ തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിൽ പ്രവേശനത്തിനായി സമരം നടത്തേണ്ട ഗതികേടിലായി വിദ്യാർഥികൾ. അഞ്ച്, എട്ട് ക്ലാസുകളിലേക്ക് പ്രവേശനം കാത്തു നിൽക്കുന്ന 50തോളം കുട്ടികളാണ് വെള്ളിയാഴ്ച രാവിലെ സ്കൂൾ കവാടത്തിൽ പ്ലക്കാർഡുകളുമായി പ്രവേശനസമരം നടത്തിയത്. നാല്‍പത് വര്‍ഷം പിന്നിടുന്ന ടാഗോര്‍വിദ്യാനികേതന്‍ ഗവ.ഹയര്‍സെക്കൻഡറി സ്‌കൂളില്‍, കഴിഞ്ഞ തവണ ഏഴിൽ നിന്നും എട്ടിലേക്ക് ജയിച്ചു വന്ന വിദ്യാർഥികളെ പങ്കെടുപ്പിച്ചാണ് പേരിനൊരു പ്രവേശനോത്സവം നടത്തിയത്. എന്നാൽ, ഒരു വിശിഷ്ടാഥിതി പോലും ഇതിൽ പങ്കെടുത്തതുമില്ല. ഈ സമയത്താണ് പുറത്ത് സമരം അരങ്ങേറിയത്. പുതിയ വിദ്യാർഥികളെ പ്രവേശിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് സംസ്ഥാനത്തെ മികച്ച സര്‍ക്കാര്‍ വിദ്യാലയമെന്ന് പേരെടുത്ത ടാഗോറിന് ഈ ദുര്‍ഗതി വന്നത്. ഇന്നലെ രാവിലെ തന്നെ കോടതിയുടെ ഉത്തവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുട്ടികളും രക്ഷിതാക്കളും സ്‌കൂളിലെത്തിയത്. എന്നാൽ, തീരുമാനമാകാത്തതിനെ തുടർന്നാണ് കുട്ടികൾ സമരം നടത്തിയത്. ടാഗോര്‍ സ്‌കൂള്‍ പ്രവേശന നടപടിയെ എതിര്‍ത്ത് അലൂംമിനി അസോസിയേഷനും ഒരു അപേക്ഷകയും ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നടപടി സ്വീകരിച്ചിരുന്നു. അതുക്കൊണ്ട് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ച ഭൂരിഭാഗം വിദ്യാര്‍ഥികളും കഴിഞ്ഞ ദിവസങ്ങളിൽ തന്നെ മറ്റ് സ്‌കൂളുകളില്‍ പ്രവേശനം തേടി. എന്നാൽ ഇന്നലെ ഉച്ചക്ക് ശേഷം വന്ന ഹൈക്കോടതി വിധി കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായി. എന്നാൽ, അപേക്ഷിച്ച മുഴുവൻ പേർക്കും സീറ്റ് നൽകാൻ കഴിയാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.