കാസർകോട്: ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തിൽ പെരിയയിൽ നിർമിക്കാനുദ്ദേശിക്കുന്ന പെരിയ എയർസ്ട്രിപ് പദ്ധതിയിലേക്ക് സത്യസായി ട്രസ്റ്റ് അഞ്ചുകോടി നൽകും. ഇതുസംബന്ധിച്ച് ട്രസ്റ്റ് അധികൃതർ ഉറപ്പു നൽകിയതായി ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ അറിയിച്ചു. പെരിയയിലെ 80 ഏക്കർ സ്ഥലമാണ് നിർദിഷ്ട എയർസ്ട്രിപ് പദ്ധതിക്കായി നീക്കിവെക്കുക. സ്ഥലത്തിെൻറ സർവേ ഉടനുണ്ടാകും. ജില്ല പഞ്ചായത്തിെൻറ ബജറ്റിലെ ഏറ്റവും ആകർഷകമായ പദ്ധതിയാണ് പെരിയ ചെറുവിമാനത്താവളം. ഇതിന് മുഖ്യമന്ത്രിയുടെ അനുമതിയും വാങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച കെ. കുഞ്ഞിരാമൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ, കലക്ടർ ജീവൻ ബാബു, എ.ഡി.എം എൻ. ദേവീദാസ് എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.