പ്രവാസി സാഹിത്യ സംഗമത്തിന്​ ഗോവയിൽ ഇന്ന്​ തുടക്കം

പനജി: പ്രവാസി മലയാളി സാഹിത്യ കൂട്ടായ്മയും ഫെഡറേഷന്‍ ഒാഫ് ഒാള്‍ ഗോവ മലയാളി അസോസിയേഷനും (ഫാഗ്മ) ചേർന്ന് സംഘടിപ്പിക്കുന്ന അഞ്ചാമത് പ്രവാസി മലയാളി സാഹിത്യ സംഗമം ജൂൺ രണ്ട്, മൂന്ന് തീയതികളിൽ മഡ്ഗാവ് രവീന്ദ്രഭവനില്‍ നടക്കും. മലയാളം മിഷന്‍ ഡയറക്ടര്‍ പ്രഫസര്‍ സുജ സൂസന്‍ ജോര്‍ജ് സാഹിത്യസംഗമം ഉദ്ഘാടനം ചെയ്യും. ഫാഗ്മ പ്രസിഡൻറ് എന്‍.പി വാസുനായർ അധ്യക്ഷത വഹിക്കും. കവി അമ്പലപ്പുഴ ഗോപകുമാര്‍ വിശിഷ്ടാതിഥിയായിരിക്കും. ആദ്യദിനം സംഗീത ശ്രീനിവാസന്‍ നയിക്കുന്ന വനിതകളുടെ സെമിനാർ, അജിത്ത് പള്ളവും സംഘവും അവതരിപ്പിക്കുന്ന തെരുവ് നാടകം, കുട്ടികളുടെ കവിതാലാപന മത്സരം, പ്രസംഗ മത്സരം എന്നിവ നടക്കും. രണ്ടാം ദിനത്തിൽ അമ്പലപ്പുഴ ഗോപകുമാര്‍ നയിക്കുന്ന കവിയരങ്ങ്, എഴുത്തുകാരി സാറാ ജോസഫ് പെങ്കടുക്കുന്ന പ്രവാസി സാഹിത്യ പൊതുയോഗം, പ്രവാസി സാഹിത്യ കൂട്ടായ്മ, പൊതുസംവാദവും ചര്‍ച്ചയും എന്നീ പരിപാടികൾ അരങ്ങേറുമെന്ന് പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ കണക്കൂര്‍ ആര്‍. സുരേഷ് കുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.