കേളകം പഞ്ചായത്തിൽ നിപ വൈറസ് ബാധ; വാർത്ത അടിസ്ഥാനരഹിതം -^ആരോഗ്യ വകുപ്പ്

കേളകം പഞ്ചായത്തിൽ നിപ വൈറസ് ബാധ; വാർത്ത അടിസ്ഥാനരഹിതം --ആരോഗ്യ വകുപ്പ് കേളകം: പഞ്ചായത്തിൽ നിപ വൈറസ് ബാധയേറ്റ് രോഗിചികിത്സ തേടിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പഞ്ചായത്തിൽ ഇത്തരത്തിൽ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേളകം പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ജാതേവദസ് മോഹൻലാൽ, ഹെൽത്ത് ഇൻസ്പെക്ടർ പി.ജി. രാജീവൻ എന്നിവർ അറിയിച്ചു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാവും. മുമ്പ് പഞ്ചായത്തി​െൻറ ചിലയിടങ്ങളിൽ ഡെങ്കിപ്പനി ബാധ കണ്ടെത്തിയിരുന്നു. നിലവിൽ ഇത് നിയന്ത്രണവിധേയമായതായും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.