ഇരിട്ടി: അജ്ഞാതരോഗം ബാധിച്ച് ഒരു പശു ചത്തു. വിളക്കോട് പാറക്കണ്ടം തൊണ്ടന്‍കുഴിയിലെ പുത്തന്‍പുരക്കല്‍ ജോജിയുടെ പശുക്കളിലൊന്നാണ് കഴിഞ്ഞദിവസം ചത്തത്. മുഴക്കുന്ന് പഞ്ചായത്തിലെ പാറക്കണ്ടം പ്രാഥമികപരിശോധനയില്‍ കുളമ്പുരോഗത്തിെൻറ ലക്ഷണമായിരുന്നു കാണിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഡോക്ടര്‍മാര്‍ പരിശോധന നടത്തി ചികിത്സനല്‍കിയിരുന്നു. എന്നാല്‍, പിന്നീട് മറ്റ് രണ്ടു പശുക്കള്‍കൂടി ഇത്തരത്തില്‍ അവശതയായിരിക്കുകയാണ്. കഴിഞ്ഞദിവസമായിരുന്നു ഒരു പശു ചത്തതെങ്കില്‍ ഇപ്പോള്‍ രണ്ടു പശുക്കള്‍ കൂടി ഇത്തരത്തില്‍ അവശതയിലായിരിക്കുകയാണ്. മൃഗസംരക്ഷണവകുപ്പിെൻറ ഉന്നത ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും സ്ഥലം സന്ദര്‍ശിക്കുകയും അവശതയിലായ പശുക്കളെ പരിശോധിക്കുകയും ചെയ്തു. കൂടുതല്‍ അവശയായ പശുവിെൻറ രക്തം, വായില്‍നിന്നുള്ള ശ്രവം എന്നിവ ശേഖരിച്ച് പരിശോധനക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.