മട്ടന്നൂര്‍: മട്ടന്നൂര്‍ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള ചില വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. മട്ടന്നൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ഭാരവാഹികള്‍ അഴിമതിക്കാരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഏതാനും ചിലര്‍ ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളാണ് പ്രചാരണത്തിന് പിന്നിൽ. വാര്‍ത്തസമ്മേളനത്തില്‍ മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.സി. കുഞ്ഞമ്മദ് മാസ്റ്റർ, കെ.പി. അബു ഹാജി, കെ. അബ്ദുല്ലക്കുട്ടി ഹാജി, സി. അബ്ദുൽ ഖാദര്‍, കെ.പി. അബ്ദുൽ റസാഖ്, യു. മഹ്‌റൂഫ്, ഇ.കെ. അബ്ദുൽ അസീസ്, ടി. ഷൗക്കത്തലി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.