കരിയാലിലെ സെമിത്തേരി നിർമാണം: ഗ്രാമസഭായോഗത്തിൽ പ്രതിഷേധം

ഇരിട്ടി: പായം പഞ്ചായത്തിലെ കരിയാലിൽ ജനവാസകേന്ദ്രത്തിൽ സെമിത്തേരി നിർമിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി അനുമതി നൽകിയതിൽ ഗ്രാമസഭായോഗത്തിൽ വൻ പ്രതിഷേധം. പ്രദേശവാസികളുടെ ആഭിപ്രായം തേടാതെ പഞ്ചായത്ത് ഭരണസമിതി ഏകപക്ഷീയമായി എൻ.ഒ.സി നൽകിയതാണ് ഗ്രാമവാസികളുടെ പ്രതിഷേധത്തിനിടയാക്കിയത്. വട്ട്യറ സ​െൻറ് സെബാസ്റ്റ്യൻ പള്ളി പുതുക്കിപ്പണിയുമ്പോൾ പള്ളിയോട് ചേർന്ന് ആധുനികരീതിയിലുള്ള സെമിത്തേരി നിർമിക്കുന്നതിനാണ് പള്ളി കമ്മിറ്റി പഞ്ചായത്തിൽ അപേക്ഷ നൽകിയത്. പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം ജനവാസമേഖലയായതിനാൽ സെമിത്തേരിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് സമീപവാസികൾ രംഗത്തുവന്നിരുന്നു. സെമിത്തേരിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി, ഹരിത ട്രൈബ്യൂണൽ, കലക്ടർ എന്നിവർക്ക് പരാതി നൽകിയിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് സ്പെഷൽ ബ്രാഞ്ച്, രഹസ്യാന്വേഷണ വിഭാഗം, റവന്യൂ വിഭാഗം എന്നിവർ പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് പ്രശ്നം ചർച്ചചെയ്യാൻ ഗ്രാമസഭായോഗം വിളിച്ചത്. യോഗം വിളിച്ച സ്ഥലത്തെച്ചൊല്ലി ഒരുവിഭാഗം എതിർപ്പുമായി രംഗത്തുവന്നതോടെ ക്വാറം തികയാഞ്ഞതിനാൽ മാറ്റിവെച്ചിരുന്നു. പഞ്ചായത്ത് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ പായം ഗവ. യു.പി സ്കൂളിൽ ചേർന്ന യോഗത്തിലാണ് ബഹളവും ൈകയാങ്കളിയും ഉണ്ടായത്. പഞ്ചായത്തി​െൻറ തീരുമാനത്തിനെതിരെ ഗ്രാമവാസികളിൽ ഭൂരിഭാഗവും രംഗത്തെത്തിയതോടെ ഗ്രാമസഭായോഗം അലങ്കോലമാകുകയായിരുന്നു. കൂടുതൽ സംഘർഷം ഉണ്ടാകുമെന്ന നിലയിലായതോടെ പെട്ടെന്ന് നടപടികൾ പൂർത്തീകരിച്ച് യോഗം അവസാനിപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.