ഇരിട്ടി: വീർപ്പാട് ശ്രീനാരായണഗുരു കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളജിന് ഇന്ദിരഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റിയുടെ റഗുലർ പഠന കേന്ദ്രം അനുവദിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചതായും ഇവർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ എസ്.എൻ.ഡി.പി ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, യോഗം അസി. സെക്രട്ടറി എം.ആർ. ഷാജി, യൂനിയൻ പ്രസിഡൻറ് കെ.വി. അജി, ഇരിട്ടി യൂനിയൻ സെക്രട്ടറി പി.എൻ. ബാബു, കോളജ് പ്രിൻസിപ്പൽ സി. വിനോദ് കുമാർ, ഇഗ്നോ കോഒാഡിനേറ്റർ ഷാജി മാത്യു, കെ.കെ. സോമൻ, പി.കെ. പ്രതീഷ്, യു.എസ്. അഭിലാഷ് എന്നിവർ പങ്കെടുത്തു. വിവരങ്ങൾക്ക് ഫോൺ: 9946621551, 9495160134.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.