കൊട്ടിയൂർ ഉത്സവ നഗരിയിൽ ആരോഗ്യ വകുപ്പി​െൻറ പ്രത്യേക സംഘം

കൊട്ടിയൂർ: വൈശാഖോത്സവ നഗരിയിൽ ആരോഗ്യ വകുപ്പി​െൻറ പ്രത്യേക സംഘം ചുമതലയേറ്റു. ഇവരുടെ നേതൃത്വത്തിൽ ഉത്സവ നഗരിയിൽ ശുചീകരണവും ഫോഗിങ്ങും നടത്തി. നിലവിൽ കൊട്ടിയൂരിൽ പുതിയതായി ഡെങ്കിപ്പനികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഉത്സവ നഗരിയിലും പരിസരപ്രദേശങ്ങളിലും പരിശോധനകൾ കർശനമാക്കി. ഫോഗിങ്ങും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമായി നടത്തുന്നുണ്ട്. ഇക്കര ക്ഷേത്രത്തിലും അക്കരെ ക്ഷേത്രത്തിലും ആരോഗ്യ വകുപ്പി​െൻറ പ്രത്യേക മെഡിക്കൽ സംഘം പ്രവർത്തിക്കുന്നുണ്ട്. പ്ലാസ്റ്റിക് നിരോധിത മേഖലയായതിനാൽ ആരോഗ്യ വകുപ്പി​െൻറ കർശന പരിശോധന തുടരുകയാണ്. ഇതിനകം തന്നെ നിരവധി പ്ലാസ്റ്റിക്കുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഹോട്ടലുകളിൽ ശുചിത്വ പരിശോധന നടത്തുകയും കർശന നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനമുണ്ട്. പകർച്ച വ്യാധികൾക്കെതിരെ പാലിക്കേണ്ട നിർദേശങ്ങൾ ആരോഗ്യ വകുപ്പ് ക്ഷേത്ര നഗരിയിൽ പ്രദർശിപ്പിക്കുകയും അനൗൺസ്‌മ​െൻറ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഉത്സവ നഗരിയിൽ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.