കണ്ണൂർ: ഇന്ന് ബദ്ർ പോരാട്ടത്തിെൻറ സ്മരണ തുളുമ്പുന്ന റമദാൻ പതിനേഴ്. ഇസ്ലാമിക ചരിത്രത്തിലെ ഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ധര്‍മവും അധര്‍മവും, നീതിയും അനീതിയും തമ്മിലെ പോരാട്ട വിജയത്തിെൻറ ത്രസിപ്പിക്കുന്ന ദിനമാണ് റമദാൻ പതിനേഴ്. ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ പതിനേഴിന് മുഹമ്മദ് നബിയും 313 അനുചരന്മമാരും സത്യവിശ്വാസത്തിെൻറ ഭാഗത്തും മക്കയിലെ പ്രമുഖനായ അബുജഹലിെൻറ നേതൃത്വത്തിൽ സര്‍വായുധ സജ്ജരായ ആയിരത്തോളം പടയാളികൾ മറുപക്ഷത്തും അണിനിരന്ന നബിയുടെ ജീവിതത്തിലെ ആദ്യത്തെ യുദ്ധമായിരുന്നു ബദ്ർ. രണ്ടു കുതിരകളും എഴുപത് ഒട്ടകങ്ങളുമാണ് പ്രവാചകെൻറ സംഘത്തിലുണ്ടായിരുന്നത്. യുദ്ധസാമഗ്രികള്‍ വളരെ തുച്ഛം. അമ്പും വില്ലും കുന്തവുമായിരുന്നു മിക്കവരുടെയും ൈകയിൽ. നോമ്പുനോറ്റ് വിശന്നൊട്ടിയ വയറുമായി 313 പേർ പ്രവാചകന്‍ മുഹമ്മദ് നബിക്കൊപ്പം സത്യത്തിെൻറ വിജയത്തിന് വേണ്ടി നടത്തിയ പോരാട്ടം ഇസ്ലാമിക ചരിത്രത്തിലെ എക്കാലവും തിളങ്ങിനില്‍ക്കുന്ന അധ്യായമാണ്. ബദ്റിെൻറ ഒാർമക്കായി റമദാനിൽ പള്ളികളിൽ വിവിധ ചടങ്ങുകൾ നടക്കുന്നുണ്ട്. ചില സംഘടനകളുടെയും മഹല്ല് കമ്മിറ്റികളുടെയും നേതൃത്വത്തിൽ മൗലീദ് പാരായണം, പ്രത്യേക പ്രാർഥനകൾ, പ്രഭാഷണങ്ങൾ എന്നിവയും ഇന്ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.