ഉപതെരഞ്ഞെടുപ്പ്​; രണ്ടിടത്ത്​ എൽ.ഡി.എഫ്,​ ഒരിടത്ത്​ യു.ഡി.എഫ്​

കണ്ണൂർ: ജില്ലയിൽ ഒരു നഗരസഭ വാർഡിലും രണ്ട് ഗ്രാമപഞ്ചായത്ത് വർഡുകളിലും നടന്ന തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽ.ഡി.എഫും ഒരിടത്ത് യു.ഡി.എഫും വിജയിച്ചു. ഇരിട്ടി നഗരസഭയിലെ 33ാം വാർഡായ അട്യാലം, ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡായ കതുവാപ്പറമ്പ്, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡായ ധർമക്കിണർ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇരിട്ടി നഗരസഭയിലെ ആട്യാലത്ത് എൽ.ഡി.എഫ് സ്ഥാനാർഥി കെ. അനിത ജയിച്ചു. അനിതക്ക് 460 വോട്ടും യു.ഡി.എഫ് സ്ഥാനാർഥി പി. എൻ. രത്നമണിക്ക് 207 വോട്ടും ബി.ജെ.പി സ്ഥാനാർഥി പി.സി. ലിജിന മോൾക്ക് 44 വോട്ടും ലഭിച്ചു. എൽ.ഡി.എഫി​െൻറ സിറ്റിങ് സീറ്റാണിത്. ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡായ കതുവാപ്പറമ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ജെസി ജെയിംസ് നടയ്ക്കൽ ജയിച്ചു. ജെസി ജെയിംസിന് 710 വോട്ടും എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി മറിയാമ്മ ബെന്നിക്ക് 422 വോട്ടും ബി.ജെ.പി സ്ഥാനാർഥി രമ്യ അനിൽ ഒതയോത്തിന് 51 വോട്ടും ലഭിച്ചു. യു.ഡി.എഫി​െൻറ സിറ്റിങ് സീറ്റാണിത്. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡായ ധർമക്കിണറിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം. സീമ ജയിച്ചു. സീമക്ക് 621 വോട്ടും യു.ഡി.എഫ് സ്ഥാനാർഥി കെ. കുട്ടികൃഷ്ണന് 143 വോട്ടുമാണ് ലഭിച്ചത്. ഇവിടെ സിറ്റിങ് സീറ്റ് നിലനിർത്തിയതിനു പുറമെ ഭൂരിപക്ഷം വർധിപ്പിക്കാനും എൽ.ഡി.എഫിനായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.