കണ്ണൂർ: തിരിച്ചെത്തിയ പ്രവാസിമലയാളികൾക്ക് വ്യവസായസംരംഭം തുടങ്ങുന്നതിനുള്ള നോർക്ക റൂട്ട്സിെൻറ വായ്പാപദ്ധതി ഇനിമുതൽ സംസ്ഥാന പട്ടികജാതി-വർഗ വികസന കോർപറേഷൻവഴിയും ലഭ്യമാക്കും. പ്രവാസിജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയ മലയാളികൾക്ക് സ്വന്തമായി വ്യവസായസംരംഭങ്ങൾ ആരംഭിക്കുന്നതിന് പദ്ധതിയിൻകീഴിൽ പരമാവധി 20 ലക്ഷം രൂപവരെ വായ്പ ലഭിക്കും. വായ്പത്തുകയുടെ 15 ശതമാനം നോർക്ക റൂട്ട്സ് സബ്സിഡി നൽകും. കൂടാതെ മൂന്നു ശതമാനം പലിശ സബ്സിഡിക്കും വായ്പക്കാർക്ക് അർഹതയുണ്ട്. അപേക്ഷകൻ രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി നോക്കിയശേഷം സ്ഥിരതാമസത്തിനായി നാട്ടിൽ മടങ്ങിയെത്തിയ ആളായിരിക്കണം. ഫോൺ: 1800 425 3939. ..........................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.