ഹൈസ്​കൂൾ വിദ്യാർഥികൾക്ക് മത്സരങ്ങൾ

കണ്ണൂർ: തൊഴിലും നൈപുണ്യവും വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ബാലവേല വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഉപന്യാസ രചന, ജലച്ചായ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ജൂൺ 10ന് രാവിലെ 10 മുതൽ 12വരെ മുനിസിപ്പൽ ഹൈസ്കൂളിലാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 12ന് നടക്കുന്ന ബാലവേല വിരുദ്ധ ദിനാചരണ ചടങ്ങിൽ കാഷ് അവാർഡും േട്രാഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്കൂൾ മേധാവിയുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ല ലേബർ ഓഫിസർ (എൻഫോഴ്സ്മ​െൻറ്) അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.