ദേവത്താർകണ്ടി സ്​കൂളിൽ ഹിന്ദിച്ചന്തം

കണ്ണൂർ: ദേവത്താർകണ്ടി ഗവ. യു.പി സ്കൂളിലെ പ്രവേശനോത്സവത്തിൽ ഹിന്ദിച്ചന്തം. കണ്ണൂർ നഗരത്തിൽ എസ്.എൻ പാർക്കിന് സമീപത്തെ ദേവത്താർകണ്ടി ഗവ. യു.പി സ്കൂളിൽ ആകെയുള്ള 51കുട്ടികളിൽ 30 പേരും ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളാണ്. ഭൂരിഭാഗവും രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽനിന്നുള്ളവർ. ഒന്നാംക്ലാസിൽ പ്രവേശനം നേടിയ ഏഴു കുട്ടികളും ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളാണ്. അഞ്ചുപേർ രാജസ്ഥാനിൽനിന്നുള്ളവരും രണ്ടുപേർ തമിഴ്നാട്ടിൽനിന്നുള്ളവരുമാണ്. മലയാളം ഉൾെപ്പടെയുള്ള വിഷയങ്ങളിൽ ഇതരസംസ്ഥാന കുട്ടികൾ ഉയർന്നനിലവാരം പുലർത്തുന്നതായി അധ്യാപകർ പറഞ്ഞു. സ്കൂളിൽ ഏഴാം തരത്തിൽ പഠിക്കുന്ന രാജസ്ഥാനിൽനിന്നുള്ള ജ്യോതി ക്ലാസിലെ മികച്ച കുട്ടികളിൽ ഒരാളാണ്. ജ്യോതിയുടെ സഹോദരൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആകാശ് മലയാളത്തിൽ കവിതയും കഥയുംവരെ എഴുതിത്തുടങ്ങിയെന്നും അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. നഗരത്തിലെ പാനിപൂരി കച്ചവടക്കാരനായ സുരേഷ് റാവുത്തറി​െൻറയും സന്തോഷിയുടെയും മക്കളാണ് ജ്യോതിയും ആകാശും. പ്രവേശനോത്സവത്തിൽ പെങ്കടുക്കാൻ വെള്ളിയാഴ്ച കുട്ടികളുടെ രക്ഷിതാക്കളും സ്കൂളിലെത്തിയിരുന്നു. കൗൺസിലർ രഞ്ജിത്ത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.