ഒരു അധ്യയനവർഷത്തിനുകൂടി കണ്ണൂരിൽ ആഘോഷത്തുടക്കം

 കണ്ണൂർ: കുഞ്ഞുകൊഞ്ചലുകളും ചിരിയും കളിയും വീണ്ടും സ്കൂൾ അങ്കണങ്ങളിൽ തിരികെയെത്തി. ഒരു അധ്യയനവർഷത്തിനുകൂടി കണ്ണൂരിൽ ആഘോഷത്തുടക്കമായി. സ്കൂളിൽ പോക്ക് ഇപ്പോൾ പഴയപോെലയല്ല. സന്തോഷത്തി​െൻറ വേദികളായി സ്കൂളുകളെ മാറ്റിയതിനുള്ള നേട്ടവും അറിയാനുണ്ട്. കുരുന്നുകൾ ചിത്രശലഭങ്ങളായി സ്കൂൾ അങ്കണങ്ങളിൽ പാറിപ്പറക്കുകയാണ്. വെള്ളിയാഴ്ച ജില്ലയിലെ സ്കൂളുകളിൽ നടന്ന വർണാഭമായ പ്രവേശനോത്സവങ്ങളിലെല്ലാംതന്നെ ആഹ്ലാദത്തോടെയാണ് കുട്ടികൾ ആദ്യപാഠം പഠിക്കാനെത്തിയത്. മധുരം നൽകിയും പാട്ടുപാടിയും കുട്ടികെള കൂട്ടുകാരായി കണ്ടാണ് അധ്യാപകർ കുട്ടികളെ സ്കൂളുകളിലേക്ക് വരവേറ്റത്. ചിത്രപ്പണികളാൽ അലങ്കരിച്ച ക്ലാസ് മുറികളും കുട്ടികൾക്ക് പുതിയ അനുഭവമായി. വിദ്യാഭ്യാസവകുപ്പി​െൻറ പ്രത്യേക നിർദേശത്തെ തുടർന്ന് രക്ഷിതാക്കൾക്ക് രണ്ടു മണിക്കൂർ നീണ്ട പഠന ക്ലാസുകളും സ്കൂളുകളിൽ നടന്നു. നിപ പനിയുടെ ഭീതിയിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിലൊന്നും പ്രവേശനോത്സവം നടന്നില്ല. ജൂൺ അഞ്ചിനാണ് ഇവിടെ സ്കൂളുകൾ തുറക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.