പ്രവേശനോത്സവം

കാഞ്ഞിരോട്: കാഞ്ഞിരോട് എ.എല്‍.പി സ്‌കൂളില്‍ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബര്‍ സി.പി. രജിത്ത് അധ്യക്ഷത വഹിച്ചു. കൂടാളി ഗ്രാമപഞ്ചായത്തംഗം സി. രാഘവന്‍, റിട്ട. ഹെഡ്മിസ്ട്രസ് പി.വി. വിജയകുമാരി, കെ. വസന്തകുമാരി, ഉമാവതി, ഹെഡ്മിസ്ട്രസ് സി.കെ. പ്രേമലത, സ്റ്റാഫ് സെക്രട്ടറി സി. മുഹമ്മദ് നവാസ് എന്നിവർ സംസാരിച്ചു. എല്‍.എസ്.എസ് ജേതാക്കളായ കെ.പി. ചന്ദന, കെ. അനാമിക, ഇ.പി. ആത്തിക തസ്‌നി എന്നിവരെയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ പൂര്‍വവിദ്യാര്‍ഥികളായ ജ്യോത്സ്‌ന, അമേയ അജിത്ത് എന്നിവരെയും അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഉപഹാരസമര്‍പ്പണം നടത്തി. നവാഗതര്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.