പ്രവേശനോത്സവം

കണ്ണൂർ: പ്രവേശനോത്സവം ജനകീയോത്സവമാക്കി മുഴത്തടം ഗവ. യു.പി സ്കൂൾ. വിദ്യാലയത്തിൽ നവാഗതരായി എത്തിയ കുരുന്നുകളെ പുസ്തകങ്ങളും ബലൂണുകളും മധുരവും നൽകി വരവേറ്റു. സ്കൂൾ പ്രവേശനോത്സവം കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. സീനത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബി. ലതേഷ് അധ്യക്ഷത വഹിച്ചു. പി.കെ. ലതീഷ്, സി. ഇംതിയാസ്, രാധിക മനോജ്, കെ.എം.കെ. അഷ്റഫ്, പ്രമോദ്, ബീന എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ മോഹനൻ സ്വാഗതവും ഡെയ്സി കുര്യാച്ചൻ നന്ദിയും പറഞ്ഞു. പള്ളിക്കുന്ന് രാധാവിലാസം യു.പി സ്കൂളിൽ പ്രവേശനോത്സവവും സാമൂഹ്യ-ഗണിത ശാസ്ത്ര ക്ലബ് ഉദ്ഘാടനവും ജില്ല പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂൽ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ടി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം എസ്.ആർ.ജി കൺവീനർ സി.സി. അജിത വായിച്ചു. പഠനോപകരങ്ങളുടെ വിതരണം പള്ളിക്കുന്ന് കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ടി.വി. പ്രേമകുമാർ, സ്കൂൾ മാനേജ്മെമ​െൻറ് പ്രതിനിധി ഒ. രാജൻ എന്നിവർ നിർവഹിച്ചു. എസ്.എസ്.ജി ചെയർമാൻ പി.ടി. സുഗുണൻ, കെ.വി. ഇന്ദിര, കെ.കെ. പത്മനാഭൻ കെ.എം. പ്രശാന്ത്, കെ. സജീവൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ യു.കെ. ദിവാകരൻ സ്വാഗതവും എ.കെ. അജിത നന്ദിയും പറഞ്ഞു. കണ്ണൂര്‍ സിറ്റി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ പി.ടി.എ പ്രസിഡൻറ് എ. ആസാദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ പവനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്ക് സൗജന്യ ബാഗും പുസ്തകവും വിതരണം ചെയ്തു. എം.സി. അബ്ദുല്‍ ഖല്ലാക്ക്, കളത്തില്‍ സലീം, അഹ്സാബ്, സത്താര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് ഇഖ്ബാല്‍ മാസ്റ്റര്‍ സ്വാഗതവും വിലാസിനി ടീച്ചര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.