പ്രവേശനോത്സവം

ചക്കരക്കല്ല്: കണ്ണൂർ സൗത്ത് ഉപജില്ല മക്രേരി എൽ.പി സ്കൂളിൽ നടന്നു. നവാഗതരെ സ്വീകരിക്കൽ, രക്ഷിതാക്കളും ബഹുജനങ്ങളും അണിനിരന്ന ഘോഷയാത്ര, മധുരവിതരണം എന്നിവ നടന്നു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. പെരളശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് എ.കെ. ബാലഗോപാലൻ അധ്യക്ഷത വഹിച്ചു. പഠനക്കിറ്റ് വിതരണം എ.ഇ.ഒ എം.കെ. ഉഷ, ഗണിത ലാബ് ഉദ്ഘാടനം ഡയറ്റ് സീനിയർ െലക്ചറർ പത്മനാഭൻ മാസ്റ്റർ, എൽ.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു മികച്ച വിജയം നേടിയവർക്കുള്ള ഉപഹാരം ബി.പി.ഒ എ. പ്രകാശൻ എന്നിവർ നിർവഹിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം ബി.ആർ.സി ട്രെയിനർ കെ. ഷജിൽ വായിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.കെ. സൗമിനി, ബ്ലോക്ക് മെംബർ സി. സഞ്ചന, വാർഡ് മെംബർ പി.പി. സത്യൻ, സ്കൂൾ മാനേജർ പി.എ. കമലാക്ഷി എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് പി. അരുവിന്ദാക്ഷൻ സ്വാഗതവും പ്രഥമാധ്യാപിക പി.എ. വിനോദിനി നന്ദിയും പറഞ്ഞു. ചെമ്പിലോട് യു.പി സ്കൂൾ പഞ്ചായത്ത് മെംബർ ടി.വി. റുസീന ഉദ്ഘാടനം ചെയ്തു. സി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. പി.സി. ഷൈമ, കെ.പി. സുരേഷ് ബാബു, ഒ.എം. അമീറുദ്ദീൻ എന്നിവർ സംസാരിച്ചു. ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിൽ ടി.കെ.ഡി. മുഴുപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു. വി.പി. രാജീവൻ അധ്യക്ഷത വഹിച്ചു. വി. അനിൽകുമാർ, എം.സി. മൃദുല, കെ.ടി. അനിഷ്, കെ. രവി, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. പൊതുവാച്ചേരി രാമർവിലാസം എൽ.പി സ്കൂളിൽ ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.എ. സരള ഉദ്ഘാടനം ചെയ്തു. പി.പി. പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ.ടി. സലാം, കെ.ടി. ദിനേശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.