തുരുത്തി ദേശീയപാത വികസനനടപടികൾ ഹൈകോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു

പാപ്പിനിശ്ശേരി: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പാപ്പിനിശ്ശേരി തുരുത്തിയിൽ നടത്തുന്ന സർേവനടപടികൾ ഹൈകോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. പാപ്പിനിശ്ശേരി തുരുത്തിയിലെ എ. പ്രദീപൻ നൽകിയ സ്വകാര്യ അന്യായത്തിലാണ് ജസ്റ്റിസ് ഷാജി പി. ചാലിയുടെ വിധിയുണ്ടായത്. ഇതി​െൻറ അടിസ്ഥാനത്തിൽ കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായി മാത്രമേ നോട്ടിഫിക്കേഷൻ അടക്കമുള്ള നടപടികൾ നടത്താവൂ എന്നും വിധിയിൽ പറയുന്നുണ്ട്. വിധിയുടെ പകർപ്പ് ദേശീയപാത അതോറിറ്റിക്കും സർേവനടപടികൾ നടത്തുന്ന ദേശീയപാതാ വിഭാഗത്തിനും നൽകിയിട്ടുണ്ട്. കോടതിവിധി വന്നതതോടെ തുരുത്തി കോളനിവാസികൾ താൽക്കാലിക ആശ്വാസത്തിലാണ്. വികസനത്തി​െൻറ ഭാഗമായി തുരുത്തിയിലെ 29 വീടുകളും 400 കൊല്ലം പഴക്കമുള്ള ക്ഷേത്രവുമാണ് മണ്ണിനടിയിൽ അമരുക. ഇതിനെതിരെ കോളനിവാസികൾ കഴിഞ്ഞ 36 ദിവസമായി കുടിൽകെട്ടി സമരത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.