അഴിയൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്

മാഹി: അഴിയൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. അഴിയൂര്‍ ഈസ്റ്റ് എൽ.പി സ്കൂളില്‍ പ്രത്യേകം സജ്ജമാക്കിയ ബൂത്തിലാണ് രാവിലെ എട്ടു മുതൽ വൈകീട്ട് നാലുവരെ വോട്ടെടുപ്പ് നടക്കുക. 2800 വോട്ടര്‍മാരാണ് ഉള്ളത്. തെരഞ്ഞടുപ്പില്‍ ബാങ്ക് നല്‍കിയ ഐഡൻറിറ്റി കാര്‍ഡിനു പുറേമ തിരിച്ചറിയല്‍ രേഖയായി ആധാർ കാര്‍ഡ്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്‌ എന്നിവകൂടി ഉപയോഗിക്കാമെന്ന് വോട്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എം, ജനതാദള്‍-എസ്, സി.പി.ഐ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയും എം.പി. വീരേന്ദ്രകുമാറി​െൻറ ലോക് താന്ത്രിക് ജനതാദളി​െൻറ നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യമുന്നണിയും തമ്മിലാണ് മത്സരം. സി.പി.എം ജില്ല നേതൃത്വവും ലോക് താന്ത്രിക് ജനതാദളും തമ്മില്‍ നിരവധിതവണ നടത്തിയ സീറ്റ് ചര്‍ച്ചയില്‍ ധാരണ ഉണ്ടാകാതിരുന്നതിനാലാണ് മത്സരത്തിന് കളമൊരുങ്ങിയത്‌. എന്നാല്‍, സി.പി.എമ്മിനെ രണ്ടു സീറ്റില്‍ ഒതുക്കാനുള്ള ലോക് താന്ത്രിക് ജനതാദളി​െൻറ നീക്കമാണ് തെരഞ്ഞെടുപ്പിലേക്ക് നയിച്ചതെന്ന് എല്‍.ഡി.എഫ് നേതൃത്വം ആരോപിച്ചു. സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം പി. ശ്രീധരനും ജനതാദള്‍ -എസ് നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ.പി. പ്രമോദ് ഇടതുപാനലിലും അഴിയൂര്‍ പഞ്ചായത്തംഗവും ലോക് താന്ത്രിക് ജനതാദള്‍ വടകര നിയോജകമണ്ഡലം സെക്രട്ടറിയുമായ വി.പി. ജയൻ, പാര്‍ട്ടി പഞ്ചായത്ത് സെക്രട്ടറി ടി.കെ. അനില്‍കുമാര്‍ തുടങ്ങിയവരുമാണ്‌ സഹകരണ ജനാധിപത്യ മുന്നണി പാനലിലുമായി മത്സരിക്കുന്ന പ്രമുഖര്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വോട്ടെടുപ്പ് നടക്കുന്ന സ്കൂളിനു ചുറ്റും െപാലീസ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.