പന്തക്കപ്പാറ ആയുർവേദ ആശുപത്രിക്കായി ജനകീയ ഫണ്ട് ശേഖരണം

തലശ്ശേരി: പിണറായി പന്തക്കപ്പാറ ആയുർവേദ ഡിസ്പെൻസറി മാറ്റി ആശുപത്രി കെട്ടിടം നിർമിക്കാനുള്ള സർക്കാർ തീരുമാനത്തിന് ജനകീയ ഫണ്ട് േശഖരണത്തിന് നാട് കൈകോർക്കുന്നു. 50 സ​െൻറ് സ്ഥലം ഏറ്റെടുത്ത് നൽകിയാൽ കിടത്തി ചികിത്സക്ക് ഉപകരിക്കുന്ന 30 കട്ടിലുകളുള്ള ആശുപത്രി കെട്ടിടം നിർമിച്ചുനൽകാമെന്നാണ് സർക്കാർ വാഗ്ദാനം. ഇതിലേക്കായി അഞ്ചുകോടി രൂപ അനുവദിച്ചു. കെട്ടിട നിർമാണത്തിനായി സ്ഥലം വാങ്ങാൻ 50 ലക്ഷം രൂപ ജനങ്ങളിൽനിന്ന് സംഭവനയായി ശേഖരിക്കാനാണ് സംഘാടക സമിതിയുടെ തീരുമാനം. ഇതിനായി ശനി, ഞായർ ദിവസങ്ങളിൽ ജനകീയ ഫണ്ട് ശേഖരണ യജ്ഞം നടത്തുമെന്ന് പിണറായി പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഗീതമ്മയും മുൻ പ്രസിഡൻറ് കോങ്കി രവീന്ദ്രനും വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫണ്ട് ശേഖരണ പരിപാടിയിൽ 20,000 രൂപക്ക് മുകളിൽ സംഭാവന നൽകുന്ന വ്യക്തികളുടെ പേര് ആശുപത്രി ഫലകത്തിൽ രേഖപ്പെടുത്തും. ആശുപത്രിയോടനുബന്ധിച്ച്, ശാരീരിക -മാനസിക വൈകല്യം നേരിടുന്നവരെ പുനരധിവസിപ്പിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ബഡ്സ് റിഹാബിലിറ്റേഷൻ സ​െൻററിനും സ്ഥലം കണ്ടെത്തുന്നുണ്ട്. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് സെക്രട്ടറി പത്മനാഭൻ, വാർഡ് അംഗങ്ങളായ സി. സനില, പി.പി. സദാനന്ദൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പുതുക്കുടി ശ്രീധരൻ, കുമാരൻ, ഡോ. സെബിന എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.