ആരോഗ്യ ബോധവത്​കരണ ക്യാമ്പ്

മാഹി: ഈസ്റ്റ് പള്ളൂർ ആശ്രയ റസിഡൻറ്സ് വെൽഫെയർ അസോസിയേഷനും പുതുച്ചേരി ആരോഗ്യവകുപ്പും ചേർന്ന് പബ്ലിക് ഹെൽത്ത് നഴ്സ് വി.വി. സിന്ധുവി​െൻറ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ ക്യാമ്പ് നടത്തി. കുട്ടികൾക്കും രക്ഷിതാക്കൾക്കും കരിയർ ഗൈഡൻസ് ക്ലാസുമുണ്ടായി. ഡൽഹി ആസ്ഥാനമായുള്ള ഐഡ്രീം കരിയർ ഗ്രൂപ്പി​െൻറ സി.ഇ.ഒ റിട്ട. സ്ക്വാഡ്രൺ ലീഡർ എൻ. പ്രവീൺ ക്ലാസിന് നേതൃത്വം നൽകി. ആശ്രയ പ്രസിഡൻറ് ഒ.വി. വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ടി.കെ. ഷാനിഷ്, എൻ.കെ. പത്മനാഭൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.