തലശ്ശേരി: എം.എസ്.എസ് തലശ്ശേരി യൂനിറ്റ് ഏർപ്പെടുത്തിയ പ്രഥമ 'ഫർസീൻ റോഷൻ' മദ്റസാധ്യാപക പുരസ്കാരത്തിന് ജംഷാദ് ഫൈസി അർഹനായി. ചാലിൽ ബദരിയ മദ്റസ അധ്യാപകനാണ്. എം.എസ്.എസ് യൂനിറ്റ് പരിധിയിൽ വരുന്ന മദ്റസയിൽ നിന്നുള്ള അധ്യാപകരെയാണ് അവാർഡിനായി പരിഗണിച്ചത്. ശിലാഫലകവും കാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം. കോഴിക്കോട് ജില്ലയിലെ മുക്കം സ്വദേശിയാണ് ജംഷാദ് ഫൈസി. ശനിയാഴ്ച വൈകീട്ട് അഞ്ചിന് തലശ്ശേരി ടി.പി. കുട്ട്യാമു എം.എസ്.എസ് സെൻററിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.