കൂത്തുപറമ്പ്: മെരുവമ്പായിക്കടുത്ത കണ്ടംകുന്നിൽ യുവതിയെ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കണ്ടംകുന്ന് ലക്ഷംവീട് കോളനിയിലെ കോമത്തുവളപ്പിൽ രതിക്കുനേരെയാണ് (35) കഴിഞ്ഞദിവസം ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തിൽ സുൽത്താൻ ബത്തേരി സ്വദേശി മുസ്തഫയുടെ പേരിലാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. മുഖത്തും കഴുത്തിലും സാരമായി പരിക്കേറ്റ രതി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ച വീട്ടിൽനിന്ന് വിളിച്ചിറക്കി വീടിനടുത്തുള്ള ഇടവഴിയിൽെവച്ച് മുസ്തഫ ആക്രമിക്കുകയായിരുന്നുവെന്നാണ് രതി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. നാട്ടുകാരാണ് യുവതിയെ ആദ്യം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചത്. പാചകത്തൊഴിലാളിയുടെ സഹായിയായി ജോലിനോക്കുന്ന രതി മുസ്തഫക്ക് കീഴിലാണ് ജോലിചെയ്തിരുന്നത്. പൊലീസ് ബത്തേരിയിലെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. രതിയിൽനിന്ന് മജിസ്ട്രേറ്റ് മൊഴിയെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.