ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

വളപട്ടണം: വളപട്ടണം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ അജ്ഞാത യുവാവ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. മേയ് അഞ്ചിന് വൈകീട്ട് 5.30ഒാടെ റെയിൽവേ സ്റ്റേഷ​െൻറ തെക്ക് ഭാഗത്താണ് പരിക്കേറ്റ നിലയിൽ യുവാവിനെ കണ്ടത്. അബോധാവസ്ഥയിലായ ഇയാളെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ ഒരാഴ്ചമുമ്പാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. അതുവരെയുള്ള ചികിത്സ ചെലവ് എ.കെ.ജി ആശുപത്രിയാണ് വഹിച്ചത്. ഉത്തരേന്ത്യക്കാരനെന്നു തോന്നിക്കുന്ന ഇയാൾക്ക് 30 വയസ്സ് തോന്നിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.