വൈദ്യുതി ഓഫിസിൽ രാത്രിയിൽ അക്രമം; ജീവനക്കാരന് പരിക്ക്

പിലാത്തറ: മാതമംഗലം വൈദ്യുതി ഓഫിസിൽ രാത്രിയിൽ ഒരുസംഘം അതിക്രമിച്ചുകയറി അക്രമം നടത്തി. പരിക്കേറ്റ താൽക്കാലിക ജീവനക്കാരൻ പേരൂലിലെ കെ.പി. സൂരജിനെ (20) പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 11നാണ് സംഭവം. പാണപ്പുഴ ആലക്കാട് ഭാഗത്തുനിന്നുള്ള സംഘം തെറിവിളിയുമായി ഓഫിസിലേക്ക് എത്തി ഫോൺ, ജനൽ ഗ്ലാസുകൾ, മേശ എന്നിവ അടിച്ച് തകർക്കുകയായിരുന്നുവത്രെ. ബഹളംകേട്ട് സമീപവാസികൾ എത്തിയപ്പോൾ ഇവർ തിരിച്ചുപോയി. പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി. അസി. എൻജിനീയറുടെ പരാതിയിൽ അഞ്ചുപേർക്കെതിരെ കേസെടുത്തു. വൈദ്യുതിമുടക്കത്തി​െൻറ പേരിൽ ഇവിടെ സംഘർഷം ആവർത്തിക്കുകയാണ്. ഒരു മാസം മുമ്പെ രാത്രിയിൽ ജീവനക്കാരെ മണിക്കൂറുകളോളം തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഓഫിസിൽനിന്ന് ഇറങ്ങവെ സബ് എൻജിനീയർ വി.പി. മണിരാജിന് (37) മർദനമേറ്റിരുന്നു. സെക്ഷൻ പരിധിയിൽ പതിവായി വൈദ്യുതി മുടങ്ങുന്നു എന്ന ആരോപണത്തിലാണ് പ്രശ്നം രൂക്ഷമാകുന്നത്. പൊതുവായ വൈദ്യുതിതടസ്സത്തെ ചിലർ മാതമംഗലം ഓഫിസിനെതിരായ ആക്ഷേപമായി തിരിച്ചുവിടുന്നതായി ജീവനക്കാർ പറയുന്നു. മലയോരഗ്രാമങ്ങൾ അടക്കം വിശാലപരിധിയായതിനാൽ ജീവനക്കാർക്കുള്ള പരിമിതിയും ഇവർ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.