തുരീയം മൂന്നാം ദിനം: വയലിൻ തന്ത്രികളിൽ അമൃതവർഷം

പയ്യന്നൂർ: വയലിൻ തന്ത്രികളിൽ പാട്ടി​െൻറ ഭാവവിസ്മയം തീർത്ത ഹരികുമാർ ശിവൻ തുരീയം സംഗീതോത്സവത്തി​െൻറ മൂന്നാം രാവിനെ ധന്യമാക്കി. മൃദംഗത്തി​െൻറ തോൽപ്പുറത്ത് രാഗപ്പെരുമഴ തീർത്ത തൃശൂർ ബി. ജയറാമും തവിൽ വായിച്ച കലേഷ് രാധാകൃഷ്ണനും വയലിൻ കച്ചേരിയെ ഭാവദീപ്തമാക്കി. പോത്താങ്കണ്ടം ആനന്ദഭവനത്തി​െൻറ തുരീയം സംഗീതോത്സവത്തിലെ നാലാം ദിനമായ ശനിയാഴ്ച കശ്യപ് മഹേഷി​െൻറ കച്ചേരിയാണ്. ആർ. അംബികാ പ്രസാദ് (വയലിൻ), ആഡൂർ ബാബു (മൃദംഗം), കോട്ടയം ഉണ്ണികൃഷ്ണൻ (ഘടം) എന്നിവർ മേളമൊരുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.