നടുവിൽ: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുറ്റത്ത് നിർമിച്ച കിണറിനെ കൊണ്ട് പൊല്ലാപ്പിലായിരിക്കുകയാണ് ചെങ്ങളായി പഞ്ചായത്തിലെ താഴെ വിളക്കണ്ണൂർ അംഗൻവാടി ജീവനക്കാർ. ഒമ്പത് കോൽ താഴ്ചയിൽ കുഴിച്ച കിണറിന് ആൾമറ നിർമിക്കാതെ പണി നിർത്തി. ഫണ്ടില്ലെന്ന് കാരണം പറഞ്ഞ് ആൾമറ നിർമാണത്തിൽനിന്ന് പഞ്ചായത്ത് പിൻവലിഞ്ഞതോടെ കുരുന്നുകളെ വിടുന്നതിൽനിന്ന് രക്ഷിതാക്കളും പിന്മാറി. പതിനഞ്ചോളം കുട്ടികൾ പഠിച്ചിരുന്ന അംഗൻവാടിയിൽ കഴിഞ്ഞ ദിവസം എത്തിയത് നാല് കുട്ടികൾ. അംഗൻവാടി കെട്ടിടത്തിെൻറ മുറ്റത്തെ ആൾമറയില്ലാത്ത കിണർ രക്ഷിതാക്കളിൽ ഭീതി സൃഷ്ടിക്കുന്നതാണ് കുട്ടികളെ വിടാത്തതിന് കാരണം. നെഞ്ചിടിപ്പോടെയാണെങ്കിലും ജീവനക്കാരെ വിശ്വാസത്തിലെടുത്താണ് ചിലർ കുരുന്നുകളെ അയക്കുന്നത്. വാതിലുകൾ എല്ലാം അടച്ച് കുരുന്നുകൾ വരാന്തയിൽപോലും എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ജീവനക്കാരുടെ ഇപ്പോഴത്തെ പ്രധാന ജോലി. കിണർ നിർമാണം രക്ഷിതാക്കളുടെയും ജീവനക്കാരുടെയും സ്വസ്ഥത ഇല്ലാതാക്കിയപ്പോൾ മുറ്റത്തുനിന്ന് കളിക്കുന്നതുൾപ്പെടെയുള്ള കുട്ടികളുടെ സ്വാതന്ത്ര്യവും ഇല്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.