ചത്ത ആടുകളെ ദേശീയപാതയോരത്ത് തള്ളി

തളിപ്പറമ്പ്: ചത്ത ആടുകളെ ദേശീയപാതയോരത്തെ കെ.എസ്.ഇ.ബി ഓഫിസിന് മുന്നില്‍ തള്ളി. പരിയാരം ചുടലയിലാണ് മൂന്ന് ചത്ത ആടുകളെ കൊണ്ടിട്ടത്. വെള്ളിയാഴ്ച ഉച്ചയോടെ ദുര്‍ഗന്ധം അനുഭവപ്പെട്ട നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവയെ കണ്ടെത്തിയത്. വിവരമറിയിച്ചത് പ്രകാരം പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതരും പൊലീസും സ്ഥലത്തെത്തി. പൊലീസ് കേസെടുത്തു. പഞ്ചായത്തി​െൻറ നേതൃത്വത്തില്‍ മണ്ണുമാന്തി എത്തിച്ച് പത്തടി ആഴത്തില്‍ കുഴിയെടുത്ത് ആടുകളെ സംസ്‌കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.