മാട്ടൂൽ: മാട്ടൂൽ ഗ്രാമപഞ്ചായത്തുതല പ്രവേശനോത്സവം മാട്ടൂൽ നോർത്ത് മാപ്പിള യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. എൽ.എസ്.എസ്, യു.എസ്.എസ് നേടിയ ഖദീജ സഫ്റീൻ, ഫാത്തിമത്ത് സഹ്ല എന്നിവർക്കുള്ള അനുമോദനം റിട്ട. ഡി.ഇ.ഒ പി. സുബ്രഹ്മണ്യൻ മാസ്റ്റർ നിർവഹിച്ചു. നോട്ട്ബുക്ക്, അബാക്കസ് കിറ്റ് വിതരണം പൂർവവിദ്യാർഥി എം.പി. ഇർഷാദ് നിർവഹിച്ചു. വി.പി.കെ. അബ്ദുസ്സലാം, വി.പി. മുഹമ്മദലി മാസ്റ്റർ, പി.പി. മുഹമ്മദ് കുഞ്ഞിമാസ്റ്റർ, ഡോ. സി. ശശിധരൻ, എം. രാജു, വി.വി. മഹമൂദ്, വി.പി. താജുന്നീസ, വി.പി. അബ്ദുല്ല, വി.എം. മൊയ്തീൻകുട്ടി ഹാജി, റാഫി മിസ്ബാഹി, സതീശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. മാങ്കീൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ടി. സരള സ്വാഗതവും എം.വി. പത്മനാഭൻ മാസ്റ്റർ നന്ദിയും പറഞ്ഞു. വൈദ്യുതി ഒാഫിസിൽ നാട്ടുകാരുടെ കുത്തിയിരിപ്പ് സമരം ആലക്കോട്: ആലക്കോട് മേഖലയിൽ അടിക്കടിയുള്ള വൈദ്യുതിമുടക്കത്തിൽ പ്രതിഷേധിച്ച് വൈദ്യുതി ഒാഫിസിൽ രാത്രി നാട്ടുകാരുടെ കുത്തിയിരിപ്പ് സമരം. കഴിഞ്ഞദിവസം രാത്രി 10.30ഒാടെ ആലേക്കാട് കെ.എസ്.ഇ.ബി സെക്ഷൻ ഒാഫിസിലാണ് സംഭവം. പഞ്ചായത്തിലെ കരിങ്കയം, മണക്കാട് നിവാസികളാണ് പ്രതിഷേധം ഉയർത്തിയത്. ദിവസങ്ങളായി ഇൗ മേഖലയിൽ അടിക്കടി വൈദ്യുതി മുടങ്ങുകയാണ്. പരാതി പറയാൻ ഫോൺ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. ഇൗസമയം മൂന്നോളം ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. കരിങ്കയം, കട്ടയാൽ, മണിക്കൽ, മണക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ വൈദ്യുതിമുടക്കത്തെ കുറിച്ചുള്ള നാട്ടുകാരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ജീവനക്കാർക്ക് കഴിഞ്ഞില്ല. ഇതോടെ ജീവനക്കാരും നാട്ടുകാരും തമ്മിൽ വാക്കേറ്റമായി. മുദ്രാവാക്യങ്ങളുയർത്തി നാട്ടുകാർ ഒാഫിസിനുള്ളിൽ കുത്തിയിരിപ്പ് സമരം തുടങ്ങി. ബഹളം രൂക്ഷമായതോടെ ആലക്കോട് എസ്.െഎ സുനിൽകുമാറിെൻറ നേതൃത്വത്തിൽ പൊലീസ് എത്തി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രശ്നം പരിഹരിക്കണമെന്ന് പൊലീസ് കെ.എസ്.ഇ.ബി അധികൃതരോട് ആവശ്യപ്പെട്ടു. ഇതിനിടെ എ.ഇ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കരിങ്കയം ഭാഗത്തേക്കുള്ള ലൈനിൽ മരം വീണതിനാലാണ് വൈദ്യുതി മുടങ്ങിയതെന്നായിരുന്നു അധികൃതരുടെ വാദം. ഏറെനേരം നീണ്ട ബഹളത്തിനൊടുവിൽ പ്രശ്നം പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയതോടെയാണ് നാട്ടുകാർ സമരം അവസാനിപ്പിച്ചത്. ആലേക്കാട് വൈദ്യുതി ഒാഫിസിനെതിരെ വ്യാപക പരാതികളാണ് ദിവസവും ഉയരുന്നത്. കാറ്റും മഴയുമൊന്നും ഇല്ലാത്തേപ്പാൾപോലും വൈദ്യുതിമുടക്കം പതിവാകുന്നത് നാട്ടുകാർക്ക് കടുത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.