ശ്രീകണ്ഠപുരം: ആദ്യക്ഷരം നുകരാനെത്തിയ പിഞ്ചുകുട്ടികളുടെ കണ്ണീരും കളിചിരിയുമായാണ് പലയിടത്തും പ്രവേശനോത്സവം നടന്നത്. കണ്ണീരടക്കാൻ വർണചിത്രങ്ങളും കളിപ്പാട്ടങ്ങളും കാട്ടിയപ്പോൾ പിന്നെ കളിചിരിയായി. വീണ്ടും കരയാൻ തുടങ്ങിയതോടെ രക്ഷിതാക്കൾ കൂട്ടിരുന്ന് ആദ്യ ദിനം. മലയോരത്തെ സ്‌കൂളുകളിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം നടന്നു. സർക്കാർ വിദ്യാലയങ്ങളിൽ ഇത്തവണ വിദ്യാർഥികളുടെ ഒഴുക്ക് തന്നെയുണ്ടായി. കുടയും ബാഗും പുസ്തകങ്ങളും മറ്റും സൗജന്യമായി ലഭിച്ചതിെൻറ ആഹ്ലാദവും പിഞ്ചോമനകൾ മറച്ചുെവച്ചില്ല. മധുരപലഹാര വിതരണവും പാട്ടും ആട്ടവുമായി നടന്ന പ്രവേശനോത്സവത്തിന് രക്ഷിതാക്കളും സാക്ഷികളായി. തേറളായി എ.യു.പി സ്‌കൂളിൽ പ്രവേശനോത്സവം അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. മാനേജറും ചെങ്ങളായി പഞ്ചായത്തംഗവുമായ മൂസാൻ കുട്ടി തേറളായി അധ്യക്ഷത വഹിച്ചു. പഠനകിറ്റ് വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയ പൂർവ വിദ്യാർഥികൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു. വിദ്യാർഥികളുടെ വിവിധ പരിപാടികളും ഉണ്ടായി. ശ്രീകണ്ഠപുരം എള്ളരിഞ്ഞി എ.എൽ.പി സ്‌കൂൾ പ്രവേശനോത്സവം നഗരസഭ കൗൺസിലർ കെ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ഇ.പി. അജിത്കുമാർ അധ്യക്ഷത വഹിച്ചു. നവാഗത വിദ്യാർഥികൾ അക്ഷരദീപം തെളിച്ചു. പൊതുപരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ പൂർവ വിദ്യാർഥികളായ ഷിബിൻ കൃഷ്ണൻ, ടി.വി. അനുശ്രീ, കെ.സൗരവ് എന്നിവരെ അനുമോദിച്ചു. ഏരുവേശ്ശി ഗവ. യു.പി സ്‌കൂളിലെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് അംഗം കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. സി.വി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. സ്‌കോളർഷിപ് വിജയികളെയും വിവിധ പരീക്ഷകളിൽ മികവ് പുലർത്തിയ പൂർവ വിദ്യാർഥികളെയും ആദരിച്ചു. മലപ്പട്ടം പഞ്ചായത്തുതല പ്രവേശനോത്സവം മലപ്പട്ടം മാപ്പിള എ.എൽ.പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് പി. പുഷ്പജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.പി. സവിത അധ്യക്ഷത വഹിച്ചു. കൊട്ടൂർവയൽ സെൻറ് തോമസ് എ.എൽ.പി സ്‌കൂളിലെ പ്രവേശനോത്സവം നഗരസഭാംഗം ജോസഫീന വർഗീസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. ജോർജ് ഊന്നുകല്ലേൽ അധ്യക്ഷത വഹിച്ചു. കാഞ്ഞിരക്കൊല്ലി കാദർ ഹാജി മെമ്മോറിയൽ എ.യു.പി സ്‌കൂളിൽ പ്രവേശനോത്സവം മാനേജർ ഫാ. ജോസ് അനാനിക്കൽ ഉദ്ഘാടനം ചെയ്തു. പയ്യാവൂർ പഞ്ചായത്ത് അംഗം ഷാജി കടുകുന്നേൽ അധ്യക്ഷത വഹിച്ചു. ചെറിയ അരീക്കമല സെൻറ് ജോസഫ്‌സ് എ.എൽ.പി സ്‌കൂളിൽ മാനേജർ ഫാ. തോമസ് പുള്ളോലിക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. കാവുമ്പായി ഗവ. എൽ.പി സ്‌കൂളിൽ ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ ജാൻസി ജെയിംസ് ഉദ്ഘാടനം ചെയ്തു. ടി.വി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ചേടിച്ചേരി ദേശമിത്രം യു.പി സ്‌കൂളിൽ ഇരിക്കൂർ പഞ്ചായത്ത് അംഗം പി.വി. പ്രേമലത ഉദ്ഘാടനം ചെയ്തു. വി.കെ. ഷൈജു അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം മാപ്പിള എ.എൽ.പി സ്‌കൂളിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി. മുനീർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കിറ്റ് വിതരണം മാനേജിങ് സെക്രട്ടറി ബി.പി. ബഷീർ നിർവഹിച്ചു. സ്‌കൂൾ മാനേജർ എ.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.