ശ്രീകണ്ഠപുരം: നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്യാതെ ചെക്കിക്കടവ് പാലം. ചെങ്ങളായി - മയ്യിൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിെൻറ പണി പൂർത്തിയായിട്ട് 10 മാസം കഴിഞ്ഞു. ഒരു കിലോമീറ്റർ കൊയ്യം - വളക്കൈ ഭാഗത്തേക്കും 1.17 കിലോമീറ്റർ മയ്യിൽ ഭാഗത്തേക്കുമുള്ള സമീപന റോഡുകളുടെ നിർമാണവും അടുത്തിടെ പൂർത്തിയാക്കി. ചെങ്ങളായിയിൽനിന്ന് മയ്യിൽവഴി കണ്ണൂർ മേഖലയിലേക്കുള്ള എളുപ്പമാർഗമാണ് ചെക്കിക്കടവ് പാലം. ഉദ്ഘാടനം നടത്തി പാലം തുറന്നുനൽകുന്നത് നീളുന്നതിൽ നാട്ടുകാരിൽ വലിയ പ്രതിഷേധമാണുള്ളത്. 16.10 കോടി ചെലവിലാണ് പാലം നിർമിച്ചത്. 2011ൽ യു.ഡി.എഫ് സർക്കാറിെൻറ കാലത്താണ് പാലം പണിയാൻ ഭരണാനുമതി ലഭിച്ചത്. 2013 ജനുവരി 11ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. തുടക്കത്തിൽ 14 കോടിയായിരുന്നു എസ്റ്റിമേറ്റ് തുക. പിന്നീട് 2.10 കോടി അധികമായി നൽകി. എട്ടു സ്പാനുകളിലായി 210 മീറ്റർ നീളത്തിലാണ് പാലം. നിർമാണത്തിനിടെ തൂണുകൾ ചരിഞ്ഞതും സമീപന റോഡുകളുടെ നിർമാണം ഇഴഞ്ഞുനീങ്ങിയതും ഏറെ വിവാദമായിരുന്നു. ഇരുഭാഗങ്ങളിലെയും നാട്ടുകാരും കമ്മിറ്റിയും പൂർണസഹകരണം നൽകിയിട്ടും പാലം ഉദ്ഘാടനം അനിശ്ചിതമായി നീളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.