പുതിയതെരു: ചിറക്കലിൽ വളപട്ടണം പുഴ ൈകയേറ്റവും തീരദേശ നിയമം ലംഘിച്ചുള്ള കെട്ടിടനിർമാണ പ്രവൃത്തികളും വ്യാപകമായതിനാൽ, പുഴയുടെ അതിർത്തി നിർണയിക്കുന്നതിനുള്ള സർേവ കണ്ണൂർ താലൂക്ക് തഹസിൽദാർ വി.എം. സജീവെൻറ നേതൃത്വത്തിൽ പുനരാരംഭിച്ചു. കഴിഞ്ഞ രണ്ടു വർഷമായി മൂന്നു തവണ സർവേ നടത്തിയെങ്കിലും എങ്ങുമെത്താത്ത അവസ്ഥയാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത്, പരിസ്ഥിതി സംഘടനകൾ, ചില സ്വകാര്യ വ്യക്തികൾ തുടങ്ങിയവർ വീണ്ടും താലൂക്ക് സമിതി മുമ്പാകെ നൽകിയ പരാതിയെ തുടർന്നാണ് നാലാമത്തെ തവണയും പുഴ അളന്ന് തിട്ടപ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുള്ളത്. ചിറക്കൽ പഞ്ചായത്തിലെ കീരിയാട്, എരുമ്മൽ വയൽ, ചക്കസൂപ്പിക്കടവ് വള്ളുവൻ കടവ് തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യഘട്ട സർേവ പ്രവർത്തനം പൂർത്തീകരിക്കുന്നത്. ആദ്യ ദിവസംതന്നെ കീരിയാട് ഭാഗത്ത് നടത്തിയ സർേവയിൽ ചിറക്കൽ പഞ്ചായത്തിൽനിന്ന് 2016വരെ ലീസിന് വാങ്ങിയ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തി കെട്ടിടങ്ങൾ നിർമിച്ചത് കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് അഞ്ച് ഏക്രയോളം ഭൂമി സ്വകാര്യ വ്യക്തികൾ പുറമ്പോക്ക് ഭൂമി ൈകയടക്കിവെച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് മുമ്പ് 2015 ഏപ്രിലിലും 2016 മാർച്ചിലുമാണ് രണ്ട് ഘട്ടങ്ങളിലായി സർേവ നടത്തിയത്. അന്ന് പ്രഥമ ദൃഷ്ടിയാൽതന്നെ തീരദേശനിയമം ലംഘിച്ചുള്ള നിർമാണ പ്രവൃത്തികളും പുഴ ൈകയേറ്റവും കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പുഴയുടെ അതിർത്തി നിർണയിച്ച് വിവിധ ഭാഗങ്ങളിൽ ഇരുമ്പ് കുറ്റിയടിച്ചെങ്കിലും ഇവ പൂർണമായും സ്വകാര്യ വ്യക്തികൾ നീക്കം ചെയ്തു. ചിലത് സ്ഥാനം മാറ്റിയടിച്ച നിലയിലുമാണ്. ൈകയേറ്റം നടത്തി ഭൂമി പരിവർത്തനപ്പെടുത്തി നിർമാണം നടത്തിയ സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ സ്ഥാപിച്ച ഇരുമ്പ് കുറ്റികളാണ് പ്രധാനമായും നീക്കം ചെയ്തത്. ഇനിയും പരാതിയില്ലാതിരിക്കുന്നതിന് ഇത്തവണ സർേവക്കുറ്റിയായി ആഴത്തിൽ കുഴിയെടുത്ത് ഒരു ചതുരശ്ര അടി നീളത്തിലും വീതിയിലും അഞ്ച് അടിയോളം ഉയരത്തിലുമായുള്ള കോൺക്രീറ്റ് തൂണുകളാണ് സ്ഥാപിക്കുന്നത്. നിലവിലെ സർേവ ആരംഭിക്കുന്നതിന് മുമ്പായി കീരിയാട് ആലിമുക്കിന് സമീപം തഹസിൽദാറുടെ നിർദേശമനുസരിച്ച് ചിറക്കൽ പഞ്ചായത്തിെൻറ നേതൃത്വത്തിൽ പ്രാദേശിക നിരീക്ഷണസമിതി യോഗംചേർന്നിരുന്നു. ഈ തീരുമാനപ്രകാരം പുഴ കൈയേറ്റവും അനധികൃത നിർമാണവും കണ്ടെത്തിയാൽ സ്വകാര്യ വ്യക്തികൾക്കും വ്യവസായ സ്ഥാപനങ്ങൾക്ക് നേരെയും നിർമാണ പ്രവൃത്തികൾ പൊളിച്ച് നീക്കി പൂർവസ്ഥിതിയിലാക്കാൻ നോട്ടീസ് നൽകുമെന്ന് തഹസിൽദാർ പറഞ്ഞിരുന്നു. ഇത് പ്രകാരം ഒരുവിധ പരാതിക്കും ആക്ഷേപത്തിനും ഇടംകൊടുക്കാതെ മുന്നോട്ട് പോകുന്നതിന് പഴയ മലബാർ ജില്ലയുടെ ഭാഗമായ സർേവ െറേക്കാഡുകൾ പ്രകാരം 1930ലെ ഫീല്‍ഡ് മെഷര്‍മെൻറ് രജിസ്റ്ററാണ് പുഴയുടെ അതിർത്തി നിർണയത്തിന് ഉപയോഗിക്കുന്നത്. പുഴയുടെ അതിർത്തി നിർണയിച്ച് സർേവക്കല്ലുകൾ സ്ഥാപിച്ച് കിട്ടുന്നതിന്, ചിറക്കൽ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ പദ്ധതിയുടെ ഭാഗമായി നീക്കിവെച്ച് ജില്ല ആസൂത്രണ സമിതിയിൽനിന്ന് അംഗീകാരം വാങ്ങിയിരുന്നു. ഇത് പ്രകാരമാണ് പ്രവൃത്തി പുരോഗമിക്കുന്നത്. കണ്ണൂർ താലൂക്ക് സർവേയർ ജിജി ഫിലിപ്, കണ്ണൂർ ടൗൺ സർവേയർ പി. വിനോദ്, കണ്ണൂർ താലൂക്ക് ചെയിൻമാൻമാരായ കെ. ബാബു, കെ. പ്രജിത്ത് ചിറക്കൽ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് കെ. ശ്രീജേഷ് എന്നിവരാണ് സർേവ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.