പ്രവേശനോത്സവം: സമ്മാനങ്ങളുമായി നാട്ടുകാരും സംഘടനകളും

സമ്മാനങ്ങളുമായി നാട്ടുകാരും സംഘടനകളും കണ്ണൂർ: കുഞ്ഞിമംഗലം ഗവ. സെൻട്രൽ യു.പി സ്കൂളിൽ നടന്ന ജില്ലതല പ്രവേശനോത്സവം നാടി​െൻറ ഉത്സവമായി. പുത്തനുടുപ്പും ബാഗുമേന്തി വിദ്യാലയത്തിലെത്തിയ കുരുന്നുകളെ സ്വീകരിക്കാൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പുറമെ നാട്ടുകാരും എത്തിയപ്പോൾ സ്കൂൾമുറ്റം അക്ഷരാർഥത്തിൽ ഉത്സവാന്തരീക്ഷത്തിലായി. വെള്ളിയാഴ്ച രാവിലെ 9.30ന് ആണ്ടാംകൊവ്വലിൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷാകർത്താകൾക്കുമൊപ്പം നിരവധി നാട്ടുകാരും പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. പൊതുവിദ്യാലയങ്ങളിൽ കുട്ടികളെ ചേർത്ത രക്ഷിതാക്കൾക്ക് കുഞ്ഞിമംഗലം ചിന്ത സാംസ്കാരികവേദി ഉപഹാരം നൽകി. രക്ഷിതാക്കളുടെ കൈപിടിച്ച് വിദ്യാലയത്തിലെത്തിയ കുരുന്നുകൾക്ക് പഠനോപകരണങ്ങളും വസ്ത്രങ്ങളും സൗജന്യമായി നൽകി. വിവിധ സംഘടനകളും പ്രവേശനോത്സവത്തി​െൻറ മാറ്റുകൂട്ടി. ഒന്നാം ക്ലാസിലെ വിദ്യാർഥികൾക്ക് കുഞ്ഞിമംഗലം സർവിസ് സഹകരണ ബാങ്ക് മഷിപ്പേനകളാണ് സൗജന്യമായി നൽകിയത്. കൈരളി കുഞ്ഞിമംഗലം കുട്ടികൾക്ക് കുട നൽകി. ഫ്രണ്ട്സ് കുണ്ടംകുളങ്ങര സ്റ്റീലി​െൻറ കുടിവെള്ള ജാറും സമ്മാനിച്ചു. ഡി.വൈ.എഫ്.ഐ കുഞ്ഞിമംഗലം നോർത്ത് മേഖല കമ്മിറ്റി കുട്ടികൾക്ക് സ്റ്റീൽ പ്ലേറ്റും ഗ്ലാസും കുമാർ കുഞ്ഞിമംഗലം സ്റ്റീൽ വാട്ടർബോട്ടിലും സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.