കണ്ണൂര്‍: ഈ അധ്യയനവര്‍ഷം മുതല്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സര്‍ക്കാര്‍വക കൈപ്പുസ്തകവും. പൊതുവിദ്യാലയങ്ങള്‍ ഹരിതവിദ്യാലയങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പും ഹരിത കേരള മിഷനും ചേർന്ന് കൈപ്പുസ്തകം വിതരണം ചെയ്തത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള 10 ദിനങ്ങളാണ് ഹരിതോത്സവം കൈപ്പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുസ്തകം ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കും എത്തിച്ചുകഴിഞ്ഞു. ഹരിതോത്സവം നടപ്പിലാക്കാന്‍ ആവശ്യമായ എല്ലാ പരിശീലനങ്ങളും ജില്ലയിലെ മുഴുവന്‍ അധ്യാപകര്‍ക്കും അവധിക്കാല പരിശീലനത്തിലൂടെ നല്‍കി. ഒന്നുമുതല്‍ ഏഴുവരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കായാണ് ഹരിതോത്സവം നടപ്പിലാക്കുന്നത്. എട്ടുവരെയുള്ള അധ്യാപകര്‍ക്കും പരിശീലനം നല്‍കിയെന്നും ഭാവിയില്‍ ഉയര്‍ന്ന ക്ലാസുകളിലേക്കും ഹരിതോത്സവം നടപ്പിലാക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്. ഹരിതോത്സവത്തിലൂടെ വിദ്യാര്‍ഥികളെയും അവര്‍ക്ക് ചുറ്റുമുള്ള പ്രകൃതിയെയും ബന്ധിപ്പിക്കുകയാണ്. ജൂണ്‍ അഞ്ച് പരിസ്ഥിതിദിനം മുതല്‍ ജലദിനം, ഭൗമദിനം തുടങ്ങിയ 10 ദിനങ്ങളെ പാഠ്യപ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തുകയാണ് ഹരിതോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്. പൊതുവിദ്യാഭ്യാസം മുന്നോട്ടുെവക്കുന്ന ശിശു കേന്ദ്രീകൃതമായ വിദ്യാഭ്യാസ കാഴ്ചപ്പാട് ശരിയായി മനസ്സിലാക്കാനും പൊതുവിദ്യാലയങ്ങള്‍ കൈവരിക്കുന്ന നേട്ടങ്ങളെ കുറിച്ച് ശരിയായ അറിവ് രക്ഷിതാക്കളില്‍ എത്തിക്കാനും നന്മ പൂക്കുന്ന നാളേക്ക് എന്ന കൈപ്പുസ്തകവും ഈ അധ്യയനവര്‍ഷം രക്ഷിതാക്കളുടെ കൈകളില്‍ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.