കോസ്​റ്റൽ വളൻറിയർമാരെ തെരഞ്ഞെടുക്കുന്നു

കണ്ണൂർ: മാടായി, രാമന്തളി, ന്യൂ മാഹി സി.ഡി.എസുകളിൽ കോസ്റ്റൽ വളൻറിയറെ തെരഞ്ഞെടുക്കുന്നതിനായി വാക്-ഇൻ ഇൻറർവ്യൂ നടത്തുന്നു. ജൂൺ നാലിന് രാവിലെ 10ന് കുടുംബശ്രീ ജില്ല മിഷൻ ഓഫിസിലാണ് കൂടിക്കാഴ്ച. ഹയർ സെക്കൻഡറിയോ തത്തുല്യ യോഗ്യതയോ ഉള്ള 21നും 45നും ഇടയിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. അതത് സി.ഡി.എസ് പരിധിയിൽ ഉള്ളവരും കുടുംബശ്രീ അംഗമായി കുറഞ്ഞത് മൂന്നു വർഷമെങ്കിലും പ്രവർത്തിച്ചിട്ടുള്ളവരും ആയിരിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.