സമഗ്ര പോർട്ടലിന്​ വിദ്യാഭ്യാസവകുപ്പി​െൻറ പാര; പാഴാകുന്നത്​ ലക്ഷങ്ങൾ

കണ്ണൂർ: ഒന്നുമുതൽ പ്ലസ് ടുവരെ ക്ലാസെടുക്കാൻ അധ്യാപകരെ സഹായിക്കാൻ തയാറാക്കിയ 'സമഗ്ര'ക്കായി ലക്ഷങ്ങൾ മുടക്കി പരിശീലനം നൽകിയശേഷം പഴയരീതി തുടരാൻ നിർദേശം. വിദ്യാഭ്യാസവകുപ്പിനെയും പഠനരീതികളെയും ഹൈടെക്കാക്കാൻ മത്സരിക്കുന്നതിനിടെ വീണ്ടും പഴയരീതി തുടരാൻ ഉന്നതങ്ങളിൽനിന്ന് നിർദേശിച്ചത് അധ്യാപകരെ കുഴക്കിയിരിക്കുകയാണ്. ഇത് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ പിറകോട്ടടിപ്പിക്കലാണെന്നും അധ്യാപകർ അഭിപ്രായപ്പെടുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷനാണ് (കൈറ്റ്) എസ്.സി.ഇ.ആർ.ടിയുടെ അക്കാദമിക സഹകരണത്തോടെ സമഗ്ര ഇ-റിസോഴ്സ് പോർട്ടൽ തയാറാക്കിയത്. അധ്യാപകർക്കും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന രീതിയിൽ ഒരു സമ്പൂർണ ഒാൺലൈൻ പഠനനിർവഹണ പദ്ധതിയായാണ് തയാറാക്കിയത്. ടെക്സ്റ്റ് ബുക്കുകളുടെ ഡിജിറ്റൽ വേർഷനും സമഗ്രയിൽ ഒരുക്കിയിട്ടുണ്ട്. ക്ലാസെടുക്കാൻ പോകുന്ന അധ്യാപകന് ക്ലാസിനുമുമ്പ് പഠനപ്രവർത്തനങ്ങളുടെ ആസൂത്രണം പ്രധാനാധ്യാപകർക്ക് സബ്മിറ്റ് ചെയ്യണം. നേരത്തെ ഇൗ ആസൂത്രണമുൾപ്പെടെ എഴുതി തയാറാക്കുകയായിരുന്നു. പോർട്ടൽ തയാറായതോടെ ഒാൺലൈനിൽ ഇത് സബ്മിറ്റ് ചെയ്യുന്നതിനെ കുറിച്ച് അധ്യാപകർക്ക് വിശദമായി പരിശീലനം നൽകി. എന്നാൽ, ഇതിനുശേഷമാണ് കഴിഞ്ഞദിവസം നടന്ന യോഗത്തിൽ ഡി.ഡി.ഇമാർ പഴയരീതിയിൽ എഴുതിനൽകാൻ ഡി.ഇ.ഒമാരോട് നിർദേശിച്ചത്. സമഗ്ര എന്നാൽ ----------------- ഡിജിറ്റൽ പഠനവിഭവങ്ങളും അവയുടെ വിനിമയത്തിനുവേണ്ട പ്രവർത്തന രൂപരേഖയും ഉൾപ്പെടുന്ന വിദ്യാഭ്യാസ പോർട്ടലാണ് സമഗ്ര (സമഗ്ര ലേണിങ് മാനേജ്മ​െൻറ് സിസ്റ്റം). ഒന്നാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള സ്കൂൾ അക്കാദമികപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും കൃത്യതപ്പെടുത്തുകയും സാങ്കേതികവിദ്യയുടെ പുരോഗതിക്കനുസരിച്ച് നിരന്തരം നവീകരിക്കുകയും ചെയ്യുന്ന സംവിധാനമായിട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്. അധ്യാപകർക്ക് പോർട്ടലിൽ പ്രവേശിക്കാനും പാഠാസൂത്രണ മാതൃകകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും പഠനവിഭവങ്ങളെ പാഠാവതരണത്തിന് അനുസരിച്ച് ക്രമീകരിക്കാനും സാധിക്കത്തക്കവിധമുള്ള ലോഗിൻ സംവിധാനങ്ങൾ സമഗ്രയിലുണ്ട്. -ഷമീർ ഹമീദലി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.