കണ്ണൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സംസ്ഥാനസർക്കാറിനുള്ള പച്ചക്കൊടിയായി വിലയിരുത്തപ്പെട്ടതോടെ മന്ത്രിസഭ പുനഃസംഘടനയുടെ കാര്യത്തിലായി ഇടതുമുന്നണി വൃത്തങ്ങളുടെ ആകാംക്ഷ. വെള്ളിയാഴ്ച നടക്കുന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിൽ മന്ത്രിസഭ പുനഃസംഘടന അജണ്ടയായേക്കും. ആരോഗ്യപരമായ കാരണങ്ങളാൽ മന്ത്രിസഭയിൽനിന്ന് മാറിനിൽക്കാമെന്ന് സന്നദ്ധതയറിയിച്ച് സി.പി.എമ്മിലെ രണ്ടു മന്ത്രിമാർ മുഖ്യമന്ത്രിക്കും പാർട്ടിക്കും കത്ത് നൽകിയതായാണ് വിവരം. വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ എന്നിവരാണിവർ. പിണറായിസർക്കാർ രണ്ടാം വാർഷികം ആഘോഷിക്കുന്നവേളയിൽ മന്ത്രിസഭയെ കൂടുതൽ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മന്ത്രിസഭ പുനഃസംഘടന അജണ്ടയാവുമെന്നാണ് പ്രതീക്ഷ. ബന്ധുനിയമന വിവാദത്തിൽ കോടതി കുറ്റമുക്തനാക്കിയ ഇ.പി. ജയരാജനെ മന്ത്രിസഭയിലുൾപ്പെടുത്തണമെന്ന വാദം നേരത്തെതന്നെ പാർട്ടി കമ്മിറ്റികളിലുയർന്നിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ തീരുമാനത്തിന് കാത്തുനിൽക്കുകയായിരുന്നു. പാർട്ടി സമ്മേളനം നടക്കുന്ന സമയമായതിനാലാണ് കോടതി കുറ്റമുക്തനാക്കിയ ഉടൻ ഇ.പിയെ മന്ത്രിസഭയിലുൾപ്പെടുത്താതിരുന്നത്. അപ്പോഴേക്കും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. പാർട്ടി കോൺഗ്രസ് ഉൾെപ്പടെ പൂർത്തിയാകുകയും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ചരിത്രവിജയം ലഭിക്കുകയും ചെയ്തതതോടെ മന്ത്രിസഭ പുനഃസംഘടനയുടെ സാധ്യത ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.