കണ്ണൂർ: ചെങ്ങന്നൂരിലെ ഇടതുസ്ഥാനാർഥി സജി ചെറിയാെൻറ വിജയം സി.പി.എമ്മിെൻറ രാഷ്ട്രീയപരാജയമാണെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു. ജാതിയടിസ്ഥാനത്തിലാണ് സി.പി.എം ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. നമ്പ്യാരുടെ വീട്ടിൽ നമ്പ്യാരെയും ഈഴവരുടെ വീട്ടിൽ ഈഴവനേതാക്കളെയും മാത്രമാണ് പ്രചാരണത്തിന് അയച്ചത്. ഇൗ വിജയം താൽക്കാലികം മാത്രം. 2019ലെ പൊതു െതരഞ്ഞെടുപ്പിൽ ഇത് സി.പി.എമ്മിന് തിരിച്ചടിയാകും. ദേശീയതലത്തിൽ കോൺഗ്രസ് സ്വീകരിച്ച തന്ത്രമാണ് സി.പി.എം ചെങ്ങന്നൂരിൽ നടപ്പാക്കിയത്. ഗുജറാത്ത് െതരഞ്ഞെടുപ്പിൽ പട്ടേൽ വിഭാഗത്തെയും കർണാടകത്തിൽ ലിംഗായത്ത് വിഭാഗത്തെയും പ്രീണിപ്പിച്ചതുപോലെയാണിത്. ചെങ്ങന്നൂർ െതരഞ്ഞെടുപ്പിൽ ശക്തമായ ജാതിമത ധ്രുവീകരണം നടപ്പാക്കിയാണ് ഇടതുപക്ഷം വിജയിച്ചത്. ഇതിന് കേരളം വലിയ വില നൽകേണ്ടിവരും. 2016ലെ എൻ.ഡി.എ അല്ല ഇന്നുള്ളത്. ബി.ജെ.പിക്ക് 7000 വോട്ടുകൾ കുറഞ്ഞെന്നത് അംഗീകരിക്കുന്നു. പേക്ഷ, അടിത്തറ തകർന്നിട്ടില്ല. പോരായ്മകൾ വിലയിരുത്തി പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ സംസ്ഥാന അധ്യക്ഷനെ ദേശീയ അധ്യക്ഷൻ െതരഞ്ഞെടുക്കുന്നതാണ് പാർട്ടിയുടെ കീഴ്വഴക്കമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.