കണ്ണൂർ: യുനൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയൻസിെൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 48 മണിക്കൂർ അഖിലേന്ത്യാ ബാങ്ക് പണിമുടക്കിെൻറ രണ്ടാംദിനം ജനം വലഞ്ഞു. സഹകരണ, ഗ്രാമീണ ബാങ്കുകൾ പ്രവർത്തിച്ചത് നേരിയ ആശ്വാസമായെങ്കിലും രണ്ടു മുഴുദിനങ്ങളിലായി സമരം നടന്നതോടെ എ.ടി.എമ്മുകൾ കാലിയായി. വേതനക്കരാർ പുതുക്കണം, ശമ്പളത്തിൽ കാലാനുസൃതമായ വർധന നടപ്പാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്. ജില്ലയിൽ പണിമുടക്കിയ ജീവനക്കാർ കണ്ണൂർ എസ്.ബി.െഎ മെയിൻ ബ്രാഞ്ചിന് സമീപം രണ്ടാം ദിവസം നടത്തിയ ധർണ െജയിംസ് മാത്യു എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.വി. ബാബു അധ്യക്ഷത വഹിച്ചു. കെ. സുരേന്ദ്രൻ (െഎ.എൻ.ടി.യു.സി), കെ. മനോഹരൻ (സി.െഎ.ടി.യു) വിവിധ സംഘടന നേതാക്കളായ വി. ജയഗോപാൽ, ടി.എൻ. മോഹൻകുമാർ, അമൽ രവി, ടി. ഗംഗാധരൻ, സി.വി. പ്രസന്നകുമാർ, പി. സിബിൻ, ടി.എൻ. രാജൻ എന്നിവർ സംസാരിച്ചു. എ.െഎ.ബി.ഇ.എ ജില്ല സെക്രട്ടറി ശരത് ചന്ദ്രൻ സ്വാഗതം പറഞ്ഞു. തുടർന്ന് ജീവനക്കാർ ഹെഡ് പോസ്റ്റ് ഒാഫിസ് പരിസരത്ത് തപാൽ സമരത്തിലേർപ്പെട്ടവർക്ക് പ്രകടനമായി വന്ന് െഎക്യദാർഢ്യമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.