കണ്ണൂർ: കാലവർഷം എത്തും മുമ്പുതന്നെ പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളുമായി ആയുർവേദ വകുപ്പ്. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ആയുർവേദ മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കണ ക്ലാസുകൾ എന്നിവ നടത്തുന്നതിന് ബ്ലോക്ക് കൺവീനർമാരെ നിയമിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഭാരതീയ ചികിത്സാവകുപ്പിെൻറ ജില്ല ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റി ടാസ്ക് ഫോഴ്സ് കൺവീനർമാരെയും ചുമതലയേൽപിച്ചു. വരൾച്ച, കാലംതെറ്റിയുള്ള മഴ, അധികമഴ എന്നിവയാണ് പകർച്ചവ്യാധികളുടെ പ്രധാനകാരണം. ഇതിനൊപ്പം വ്യക്തിശുചിത്വമില്ലായ്മ, പരിസരശുചിത്വമില്ലായ്മ എന്നിവയും രോഗാണുക്കളുെടയും രോഗവാഹക ജീവികളുെടയും ആധിക്യത്തിന് കാരണമാകുന്നു. ഇതിലൂടെയാണ് പകർച്ചവ്യാധികൾ സമൂഹത്തിൽ പടരുന്നതെന്ന് ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റി വ്യക്തമാക്കി. തദ്ദേശസ്ഥാപനങ്ങൾക്കും സാംസ്‌കാരിക സംഘടനകൾക്കും മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നതിന് ഭാരതീയ ചികിത്സാവകുപ്പിെൻറ ജില്ല ഓഫിസുമായോ ടാസ്‌ക് ഫോഴ്‌സ് ജില്ല കൺവീനറുമായോ ബന്ധപ്പെടാം. ഫോൺ: 0497 2700911, 9497609565. .................................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.