ക്ലാസ് മുറികളിൽ വർണക്കാഴ്​ചയൊരുക്കി ചിത്രകലാധ്യാപകനും കുടുംബവും

കാഞ്ഞങ്ങാട്: അജാനൂർ ഗവ. ഫിഷറീസ് യു.പി സ്കൂളിൽ വർണക്കാഴ്ചകളൊരുക്കി നവാഗതരെ സ്വീകരിക്കാനുള്ള ഉദ്യമം ഏറ്റെടുത്തിരിക്കുകയാണ് ചിത്രകലാധ്യാപകനും കലാകാര കുടുംബവും. പ്രീ പ്രൈമറി ക്ലാസും ഒന്നാം ക്ലാസും ഹൈടെക് ആക്കുന്നതിനൊപ്പം വർണമത്സ്യങ്ങൾ നീന്തിത്തുടിക്കുന്ന നീല ജലാശയദൃശ്യം ക്ലാസ് മുറികളെ ആകർഷകമാക്കുകയാണ്. വിദ്യാലയത്തിലെ മുൻ ചിത്രകലാധ്യാപകൻ അരവിന്ദാക്ഷൻ പുതിയകണ്ടവും കുടുംബവുമാണ് ക്ലാസ് മുറികളിൽ അക്വേറിയം പശ്ചാത്തലമാക്കി ചിത്രങ്ങൾ ഒരുക്കിയത്. കഴിഞ്ഞവർഷം വിദ്യാലയത്തിലെ താൽക്കാലിക ചിത്രകലാധ്യാപകനായിരുന്നു അരവിന്ദാക്ഷൻ. ഭാര്യ ശ്രീഷ മാവുങ്കാൽ സി.എം.ഐ ക്രൈസ്റ്റ് പബ്ലിക് സ്കൂളിലെ ചിത്രകലാധ്യാപികയാണ്. മക്കളായ പെരിയ നവോദയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥി സാന്ദ്രയും ആറാം ക്ലാസ് വിദ്യാർഥി ശ്രദ്ധയും ചിത്രകലയിൽ സംസ്ഥാനതലത്തിൽ മികവുതെളിയിച്ചവരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.