കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകിയതിെൻറ പെരുമ ഇക്കുറി മുറിയനാവി പി.പി.ടി എൽ.പി സ്കൂളിനായിരിക്കും. 180 കുട്ടികളാണ് ഇത്തവണ ഇവിടെ പ്രവേശനം നേടിയത്. പിന്നാക്കമേഖലയിലുള്ള വിദ്യാലയമാണിത്. കഴിഞ്ഞവർഷം ഒന്നാം ക്ലാസിൽ 18 കുട്ടികൾ മാത്രം പ്രവേശനത്തിനെത്തിയ േഹാസ്ദുർഗ് കടപ്പുറം ഗവ. യു.പി സ്കൂളിൽ ഇത്തവണ ഇതുവരെ പ്രവേശനം നേടിയത് 34 കുട്ടികളാണ്. കഴിഞ്ഞവർഷം 39 വിദ്യാർഥികൾ പ്രവേശനത്തിനെത്തിയ അതിയാമ്പൂർ എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂളിൽ വ്യാഴാഴ്ച വൈകീട്ടുവരെ 55 കുട്ടികൾ പ്രവേശനം നേടി. പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളുടെ വരവ് ഇക്കുറി പതിവിലേറെ വർധിച്ചതായി അധ്യയനദിനാരംഭത്തിന് തൊട്ടുമുമ്പുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. സർക്കാർ സ്കൂളുകളിലെ അഞ്ച്, ആറ് ക്ലാസുകളിലേക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഉപേക്ഷിച്ചുവരുന്ന കുട്ടികളുടെ എണ്ണവും വർധിച്ചതായി അധ്യാപകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.