ചെറുവത്തൂർ: കൈതക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന മത, ഭൗതിക സമന്വയ സ്ഥാപനം തർബിയ ഖുർആൻ അക്കാദമിയുടെ ഉദ്ഘാടനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ശനിയാഴ്ച നിർവഹിക്കും. ഹിഫ്ള് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് പ്ലസ് ടു, ഡിഗ്രി ഭൗതിക വിദ്യാഭ്യാസവും ഖുർആൻ തഫ്സീർ ആഴത്തിൽ പഠിക്കുന്ന ഫിഖ്ഹ്, ഹദീസ് അടക്കമുള്ള മതവിദ്യാഭ്യാസവും നൽകുന്ന ഏഴ് വർഷത്തെ കോഴ്സാണ് ഖുർആൻ അക്കാദമിയിൽ നൽകുന്നത്. തർബിയ തഹ്ഫീളുൽ ഖുർആൻ കോളജിെൻറ രണ്ടാം ബാച്ച് ഉദ്ഘാടനവും ഹമീദലി ശിഹാബ് തങ്ങൾ നിർവഹിക്കും. രാവിലെ 10ന് കൈതക്കാട് ഖിളർ മസ്ജിദ് പരിസരത്ത് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സംയുക്ത ജമാഅത്ത് പ്രസിഡൻറ് ടി.കെ. പൂക്കോയ തങ്ങൾ, തളങ്കര ഇമാം അബ്ദുൽമജീദ് ബാഖവി, എം.സി. ഇബ്രാഹീം ഹാജി, ടി.കെ.സി. അബ്ദുൽഖാദർ ഹാജി, പി.സി. മുഹമ്മദ്കുഞ്ഞി ഹാജി, സി. ശാഹുൽഹമീദ് ഹാജി, സി. അശ്റഫ് ഹാജി, ടി.കെ. ഹസൻ, എം.സി. ജലീൽ എന്നിവർ സംസാരിക്കും. ചടങ്ങിൽ 10 മാസംകൊണ്ട് ഖുർആൻ മനഃപാഠമാക്കിയ നജ്മുദ്ദീൻ ചന്തേരയെയും 12 മാസംകൊണ്ട് മനഃപാഠമാക്കിയ മഹ്ബൂബ് പാലത്തറയെയും ഉപഹാരം നൽകി അനുമോദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.