പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് പശു ചത്തു; ഉടമ രക്ഷപ്പെട്ടത്​ തലനാരിഴക്ക് ​

കാഞ്ഞങ്ങാട്: പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് പശു ചത്തു. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. തായന്നൂർ അമ്പലത്തിനടുത്ത് മാധവൻ നമ്പ്യാരുടെ മൂന്നരവയസ്സുള്ള പശുവാണ് ചത്തത്. എട്ടുമാസം ഗർഭമുണ്ടായിരുന്നു. വീട്ടിന് അൽപം അകലെയുള്ള വയലിൽ പശുവിനെ മേയ്ക്കാൻ കൊണ്ടുപോയപ്പോഴാണ് പൊട്ടിവീണ വൈദ്യുതി കമ്പിയിൽതട്ടി ഷോക്കേറ്റത്. പശു അപകടത്തിൽപെട്ടത് കണ്ട് പിന്നിലേക്ക് ചാടിമാറിയതുകൊണ്ടാണ് മാധവൻ നമ്പ്യാർ രക്ഷപ്പെട്ടത്. കമ്പി പൊട്ടിവീണ കാര്യം രാജപുരം വൈദ്യുതി സെക്ഷൻ ഓഫിസിൽ അറിയിച്ചിട്ടും ഏറെനേരത്തേക്ക് വൈദ്യുതിബന്ധം വിച്ഛേദിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. രണ്ടുവർഷം മുമ്പും ഇവിടെ പൊട്ടിവീണ കമ്പിയിൽനിന്ന് ഷോക്കേറ്റ് പശു ചത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.