കാഞ്ഞങ്ങാട്: നവാഗതർ സ്കൂളിെൻറ പടികടന്നെത്തുമ്പോൾ സ്വീകരിക്കാൻ മേലാങ്കോട്ട് എ.സി. കണ്ണൻനായർ സ്മാരക ഗവ. യു.പി സ്കൂളിൽ തെങ്ങോലകൊണ്ടുള്ള പക്ഷികളും മൃഗങ്ങളും മത്സ്യങ്ങളും തയാർ. മണ്ണിനെ മലിനമാക്കുന്ന കളിപ്പാട്ടങ്ങൾക്ക് പകരം പ്രകൃതിജന്യമായ കുരുത്തോലകൊണ്ട് കരകൗശല ഉൽപന്നങ്ങളും മത്സ്യങ്ങളും ഞണ്ടുകളും തേരും കുതിരയും ഉണ്ടാക്കിയപ്പോൾ മുതിർന്നവർക്കുപോലും കൗതുകമായി. വെള്ളോറയിലെ തെയ്യം കലാകാരൻ രവിപണിക്കരാണ് കുരുത്തോലയിൽ അത്ഭുതങ്ങൾ തീർത്തത്. തെയ്യം കലയായ തെയ്യച്ചമയങ്ങൾക്ക് വ്യാപകമായി ഉപയോഗിക്കുന്ന തിരിയോലകൊണ്ട് സ്വീകരണമുറിയെ അലങ്കരിക്കാൻ കൃത്രിമ കളിക്കോപ്പുകളെ വെല്ലുന്ന കൗതുകവസ്തുക്കൾ നിമിഷനേരംകൊണ്ട് ചില്ലിക്കാശ് ചെലവില്ലാതെ നിർമിക്കാൻ നടത്തിയ പരിശീലനം സ്ത്രീകൾക്കും കുട്ടികൾക്കും മറക്കാനാവാത്ത അനുഭവമായി. അതിയാമ്പൂർ ബാലബോധിനി വായനശാലയിൽ നടന്ന ശിൽപശാല നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനംചെയ്തു. വി. കരുണാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, പാർക്കോ പ്രസിഡൻറ് പി.വി. ഷാലു, ഗ്രന്ഥാലയം പ്രസിഡൻറ് പി. കുഞ്ഞികൃഷ്ണൻ, സെക്രട്ടറി പി.വി. വിജയൻ, കുടുംബശ്രീ പ്രസിഡൻറ് പി. ലത, സി. ശശിധരൻ, അജിത്ത്, മുംതാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.