മംഗളൂരു: മഴയെത്തുടർന്ന് പമ്പ്വെൽ സർക്കിൾ, തൊക്കോട്ട് മേഖലകളിൽ വെള്ളപ്പൊക്കത്തിന് കാരണം ദേശീയപാത അതോറിറ്റി അധികൃതരുടെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു. പമ്പ്വെൽ സർക്കിളിൽ കെട്ടിക്കിടക്കുന്ന വെള്ളം പാതയിലേക്ക് ഒഴുകുന്നത് തടസ്സപ്പെടുത്തിയ അധികൃതരുടെ നടപടിയിൽ പരിസരവാസികൾ പ്രതിഷേധിച്ചു. വീടുകളുടെ മുന്നിലാണ് വെള്ളം തളംകെട്ടിനിൽക്കുന്നത്. കോർപറേഷൻ കോൺഗ്രസ് കൗൺസിലർ ആശ ഡിസിൽവ, ബജ്റംഗ്ദൾ നേതാവ് ശരൺ പമ്പ്വെൽ എന്നിവർ നേതൃത്വം നൽകി. ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് യു.ടി. ഖാദർ എം.എൽ.എ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.