മംഗളൂരു: എസ്.എസ്.എൽ.സി പരീക്ഷ ഉത്തരക്കടലാസ് പുനർമൂല്യനിർണയം ബെളഗാവി സെൻറ് സേവ്യേർസ് ഹൈസ്കൂൾ വിദ്യാർഥി മുഹമ്മദ് കൈഫ് മുല്ലയെ സംസ്ഥാനത്ത് ഒന്നാം റാങ്കുകാരനാക്കി. 625ൽ 624 മാർക്ക് നേടി രണ്ടാം റാങ്ക് എന്നായിരുന്നു പരീക്ഷാഫലം. 99 മാർക്ക് ലഭിച്ച സയൻസ് ഉത്തരക്കടലാസ് വീണ്ടും മൂല്യനിർണയം നടത്താൻ അപേക്ഷ സമർപ്പിച്ചതിെൻറ ഫലം അറിഞ്ഞപ്പോൾ മാർക്ക് 100. ബെളഗാവി ഗവ. പ്രൈമറി സ്കൂൾ കന്നട അധ്യാപകൻ ഹാറൂൺ റഷീദ് മുല്ലയുടെയും ഉർദു അധ്യാപിക പർവീെൻറയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.