ചെങ്ങന്നൂരിലെ സി.പി.എമ്മി​െൻറ വിജയം രാഷ്​ട്രീയമായപരാജയം -പി.കെ. കൃഷ്ണദാസ്

കണ്ണൂര്‍: ചെങ്ങന്നൂരിലെ സി.പി.എമ്മി​െൻറ വിജയം രാഷ്ട്രീയമായി പരാജയമാണെന്നും വിജയത്തിനുപിന്നില്‍ ജാതിമത ഏകീകരണവും അധികാര ദുര്‍വിനിയോഗവുമാണെന്നും ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു. കണ്ണൂരില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫിന് താല്‍ക്കാലികമായി ലഭിച്ച വിജയമാണിത്. ഏഴായിരത്തോളം വോട്ടുകള്‍ എൻ.ഡി.എ മുന്നണിക്ക് കുറഞ്ഞെങ്കിലും മുന്നണിയുടെ സംഘടാനപരവും രാഷ്ട്രീയവുമായ അടിത്തറക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. യു.ഡി.എഫ് പൂർണമായും പരാജയപ്പെട്ടു. പ്രതിപക്ഷനേതാവി​െൻറ ബൂത്തിലും പഞ്ചായത്തിലുംപോലും യു.ഡി.എഫിന് സംഭവിച്ച പരാജയം ഇതാണ് കാണിക്കുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും ചേര്‍ന്ന് രൂപംകൊണ്ട ബി.ജെ.പി വിരുദ്ധചേരി സംസ്ഥാനത്തും രൂപംകൊണ്ടു എന്നതാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പി​െൻറ മറ്റൊരു ഫലമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.